Friday, December 12, 2025

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം ; മരിച്ചത് തിരുവനന്തപുരം പുല്ലുവിള സ്വദേശിനി

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം . തിരുവനന്തപുരം പുല്ലുവിള സ്വദേശിയായ ട്രീസ വര്‍ഗീസ് ആണ് മരിച്ചത്. 60 വയസ്സായിരുന്നു. ഇന്നലെയായിരുന്നു മരണം . കിടപ്പുരോഗിയായിരുന്ന ഇവർക്ക് കോവിഡ് ആന്റിജൻ പരിശോധനയിൽ ഫലം പോസിറ്റിവ് ആയിരുന്നു. ഇവരെ ആശുപത്രിയിലേക്ക് മാറ്റും മുൻപേയാണ് മരണം സംഭവിച്ചത്. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്ക്കാരം നടത്തി. അതേസമയം ഇവരുമായി സമ്പർക്കത്തിലായവരെ കണ്ടെത്തിയിട്ടുണ്ട്.

നേരത്തെ പാറശ്ശാല സ്വദേശിനിയായ തങ്കമ്മയുടെ മരണം കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 82 വയസ്സായിരുന്നു. ചങ്ങനാശ്ശേരി ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന തങ്കമ്മ തിങ്കളാഴ്ചയാണ് മരിച്ചത്.
മരണശേഷം നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്.

മകളോടൊപ്പം തിരുവല്ലയിലായിരുന്നു തങ്കമ്മ താമസിച്ചിരുന്നത്. ഇതിനിടെ മലപ്പുറത്ത് ഇന്നലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ചോക്കാട് സ്വദേശി ഇര്‍ഷാദലി(29)യാണ് മരിച്ചത്. വിദേശത്ത് നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു ഇയാള്‍. ഇതോടെ ഇന്ന് സ്ഥിരീകരിച്ച കോവിഡ് മരണം മൂന്നായി.

Related Articles

Latest Articles