കൊല്ലം : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. കൊല്ലം പരവൂര്‍ ബേബി മന്ദിരത്തില്‍ ബി രാധാകൃഷ്ണന്‍(56) ആണ് മരിച്ചത്. മരണ ശേഷം നടത്തിയ സ്രവ പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇദ്ദേഹത്തിന് ഹൃദയ സംബന്ധമായ അസുഖമുണ്ടായിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
തിരുവനന്തപുരം എം ജി കോളെജ് ജീവനക്കാരനായിരുന്നു രാധാകൃഷ്ണൻ. മകളുടെ ഇന്റര്‍വ്യൂവിനായി തിരുവനന്തപുരത്ത് പോയ സമയത്ത് രാധാകൃഷ്ണന്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഹൃദയാഘാതം ഉണ്ടാവുകയും മരണം സംഭവിക്കുകയുമായിരുന്നു.രാധാകൃഷ്ണന്റെ മരണം കോവിഡിനെ തുടര്‍ന്ന് എന്നത് സ്ഥിരീകരിച്ചതോടെ പൂതക്കുളം ഗ്രാമപഞ്ചായത്ത് മുഴുവനായി കണ്ടെയ്ന്‍മെന്റ് സോണായി കൊല്ലം ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.

