മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ സന്ന്യാസിമാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചു. ജയിലില്‍ കഴിയുകയായിരുന്ന 55 വയസുകാരനാണ് കോവിഡ് സ്ഥീരികരിച്ചത്. പ്രതിക്കൊപ്പം ലോക്കപ്പില്‍ കഴിഞ്ഞ 30 പേരെയും പരിശോധനയ്ക്ക് വിധേയമാക്കും.
ഗുജറാത്ത് അതിര്‍ത്തി ഗ്രാമമായ കാസയിൽ കഴിഞ്ഞ ഏപ്രിൽ പതിനാറിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കാറിൽ സഞ്ചരിക്കുകയായിരുന്ന സന്യാസിമാര്‍ക്കെതിരെയാണ് ആൾക്കൂട്ട ആക്രമണം ഉണ്ടായത്. ആക്രമണ ദൃശ്യങ്ങള്‍ ചിലര്‍ പ്രചരിപ്പിച്ചു. സന്ന്യാസിമാര്‍ ജീവന് വേണ്ടി യാചിക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു.

