Categories: IndiaNATIONAL NEWS

സമാധാന ദൗത്യം പരാജയപ്പെട്ടാല്‍ സൈനിക നടപടി. ചൈനക്ക് മുന്നറിയിപ്പുമായി സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത്

ദില്ലി: അതിര്‍ത്തിയില്‍ തര്‍ക്കം നിലനില്‍ക്കെ ചൈനക്ക് മുന്നറിയിപ്പുമായി സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത്. നയതന്ത്രതലത്തിലും സൈനിക തലത്തിലും സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ലഡാക്ക് നിയന്ത്രണ രേഖയിലെ ചൈനീസ് പ്രകോപനത്തിനെതിരെ സൈനിക നടപടി ആലോചനയിലെന്ന് ബിപിന്‍ റാവത്ത് വ്യക്തമാക്കി.

ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഇത് ദൗര്‍ബല്യമായി കാണരുത്. പാംഗോങ് മേഖലയില്‍ നിന്ന് പിന്മാറാന്‍ ചൈന യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും ബിപിന്‍ റാവത്ത് ചൂണ്ടിക്കാട്ടി.

ലഡാക്ക് നിയന്ത്രണ രേഖയിലെ തല്‍സ്ഥിതി നിലനിര്‍ത്താന്‍ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടാല്‍ സൈനിക നടപടിയല്ലാതെ മറ്റ് മാര്‍ഗമുണ്ടാകില്ല. തല്‍സ്ഥിതി നിലനിര്‍ത്താന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷ ഉപദേഷ്ടാവ്, മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതത്വത്തില്‍ എല്ലാ സാധ്യതകളും ആരായുന്നുണ്ടെന്നും അതിര്‍ത്തി മേഖലയിലെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ നാല് വര്‍ഷമായി അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നമ്മള്‍ ആഗ്രഹിച്ച രീതിയില്‍ പുരോഗമിക്കുന്നുണ്ട്. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ സംഘര്‍ഷമുണ്ടാകുന്നത് കൃത്യമായി അതിര്‍ത്തി നിര്‍ണയിക്കാന്‍ സാധിക്കാത്തതിനാലാണ്. കൃത്യമായ അതിര്‍ത്തി നിര്‍ണയിക്കാന്‍ സാധിക്കാത്ത നിരവധി പ്രദേശങ്ങളുണ്ട്. ഇവിടങ്ങളില്‍ പ്രശ്‌ന പരിഹാരത്തിന് ചര്‍ച്ച തന്നെയാണ് പ്രധാന മാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു.

അതിര്‍ത്തിയിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ചൈനീസ് സൈന്യം ഗൗരമായ നടപടികളെടുക്കുന്നില്ലെന്നാണ് ഇന്ത്യന്‍ സേനയുടെ വിലയിരുത്തല്‍. യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ തല്‍സ്ഥിതിയില്‍ ചൈന ഇടക്കിടെ മാറ്റം വരുത്തുന്നത് പ്രകോപനമായിട്ടാണ് ഇന്ത്യന്‍ സൈന്യം കാണുന്നത്. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ ചൈനക്ക് താല്‍പര്യമില്ലെന്നും സൈന്യം വിലയിരുത്തുന്നു.

B4 Admin

Recent Posts

ശബരിമല നിയുക്ത മേൽശാന്തിമാർക്ക് ആലങ്ങാടുയോഗത്തിന്റെ സ്വീകരണം: അയ്യപ്പരത്ന പുരസ്കാരം സമ്മാനിച്ചു

ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ നിയുക്ത മേൽശാന്തിമാരായ അരീക്കർ സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി, എ. ദാമോദരൻ നമ്പൂതിരി എന്നിവർ ആലങ്ങാട് ചെമ്പോലക്കളരി…

9 hours ago

ജോർദാനിലെ പള്ളിക്കുനേരെ ഭീകരാക്രമണം! ലക്ഷ്യം രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കലോ?

ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…

1 day ago

സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ചു : ശിവഗിരി മഠം ട്രസ്റ്റ് അംഗത്തിന് ആർഎസ്എസ് ഭാരവാഹികളുടെ ആശംസകൾ

ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…

1 day ago

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

2 days ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

3 days ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

3 days ago