Friday, December 12, 2025

സാമ്പത്തിക ഉത്തേജനം ,നികുതികൾ ,സ്വത്തുക്കളുടെ ക്രയ വിക്രയം ;-കെഎച്ച്എൻഎ ഓൺലൈൻ സാമ്പത്തിക സെമിനാർ സംഘടിപ്പിച്ചു

എക്കണോമിക്സ് സ്റ്റിമുലസ് ,ടാക്സ് ഇമ്പാക്ട്, എസ്റ്റേറ്റ് പ്ലാനിംഗ് എന്നി സുപ്രധാന വിഷയങ്ങൾ ചർച്ച ചെയ്തുകൊണ്ട് കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ ഓൺലൈൻ സാമ്പത്തിക സെമിനാർ നടന്നു. മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളായ ബാബു ഉത്തമൻ CPA ,വിനോദ് കെയാർക്കെ എസ്ക്വയർ എന്നിവർ സെമിനാറിന് നേതൃത്വം നൽകി. വിഷയങ്ങളിലുള്ള സംശയങ്ങൾക്കും അഭിപ്രായങ്ങൾക്കും ഇരുവരും മറുപടി നൽകി. വിനോദ് ബാഹുലേയൻ പരിപാടിയുടെ മോഡറേറ്ററായിരുന്നു. കെഎച്ച്എൻഎ ഭാരവാഹികളും സെമിനാറിൽ സംബന്ധിച്ചു.

Related Articles

Latest Articles