Monday, December 15, 2025

സാലറി പിടിച്ചു പറിക്കും, ഉറപ്പാണ്

തിരുവനന്തപുരം : സാലറി ചലഞ്ച് ഉത്തരവ് ഈയാഴ്ച പുറപ്പെടുവിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. കൂടാതെ,പൊതുമേഖലാ സ്ഥാപനങ്ങളിലും ഉത്തരവ് നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേ സമയം , ജീവനക്കാരുമായി ചര്‍ച്ച ചെയ്യുന്നതില്‍ ഇതുവരെം തീരുമാനമായില്ല. ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം വേണമെന്നുള്ള നിലപാടില്‍ ഉറച്ചുനില്‍ക്കുക തന്നെയാണ് സര്‍ക്കാരെന്ന് മന്ത്രി പറഞ്ഞു .

കൊറോണ കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ സാലറി ചലഞ്ചിന് തുടക്കമിട്ടത്. സര്‍ക്കാര്‍ ജീവനക്കാര്‍ അവരുടെ ഒരു മാസത്തെ ശമ്പളം നല്‍കി സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അഭ്യര്‍ത്ഥിച്ചിരുന്നു.

Related Articles

Latest Articles