പാലക്കാട്:സുപ്രീം കോടതി വിധി ഒരു മതത്തിന് മാത്രമാണോ ബാധകമെന്ന് ശബരിമല വിധി നടപ്പാക്കാൻ തീരുമാനിച്ച സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ .തിരഞ്ഞെടുപ്പിന് മുന്നോടിയായി പാലക്കാട് നടന്ന പൊതുസമ്മേളനത്തിലാണ് അമിത്ഷായുടെ പ്രസംഗം.
മുസ്ലിം പള്ളികളിൽ ഉച്ചഭാഷിണികൾ സർക്കാർ എടുത്തുമാറ്റിക്കൊണ്ട് സുപ്രീം കോടതി വിധി നടപ്പാക്കാത്തതെന്താണെന്നും വിധി ഒരു സമുദായത്തിന് മാത്രമാണോ ബാധകമെന്നും അദ്ദേഹം പ്രസംഗത്തിനിടെ ചോദിച്ചു. ശബരിമല വിഷയം ഉയർത്തിക്കാട്ടിയാണ് സംസ്ഥാന സർക്കാരിനെതിരേ അമിത് ഷാ വിമർശനമുന്നയിച്ചത്.
2000ത്തിലധികം ശബരിമല ഭക്തർ ജയിലിലാണ്. 30,000 ത്തിലധികം പേർ പല കേസുകളിലായി ജയിലിലാണ്. സുപ്രീം കോടതി വിധി പറഞ്ഞാണ് ഇത്രയും പേരെ ജയിലിട്ടിരിക്കുന്നത്. എന്നാൽ ഇതേ സുപ്രീം കോടതി മുസ്ലിം പള്ളികളിലെ ഉച്ചഭാഷിണികളൊഴിവാക്കണമെന്ന് പറഞ്ഞിട്ടുണ്ട്. എത്ര പള്ളികളിലെ ഉച്ചഭാഷിണികൾ വിധിയെത്തുടർന്ന് സർക്കാർ എടുത്തുമാറ്റിയിട്ടുണ്ട്, അമിത് ഷാ ചോദിച്ചു.

