Categories: Covid 19India

സുരക്ഷിതമല്ല: വാൽവ് ഘടിപ്പിച്ച എൻ-95 മാസ്കുകളുടെ ഉപയോഗം വിലക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ദില്ലി: വാൾവുള്ള എൻ 95 മാസ്കുകൾ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി കേന്ദ്രം.
കോവിഡ് പ്രതിരോധത്തിന് ജനങ്ങൾ വാൽവ് ഘടിപ്പിച്ച എൻ-95 മാസ്കുകൾ ഉപയോഗിക്കുന്നത് വിലക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്ര ആരോഗ്യ മന്ത്രാലയം വാൽവുള്ള എൻ 95 മാസ്ക് ഉപയോഗിക്കുന്നത് വൈറസ് വ്യാപനത്തെ പ്രതിരോധിക്കില്ലെന്നാണ് കണ്ടെത്തൽ. വാൽവിലൂടെ രോഗാണുക്കൾ പുറത്തേക്ക് കടക്കാൻ സാധ്യതയുണ്ട്. പൊതുജനങ്ങൾ വാൾവുള്ള എൻ 95 മാസ്കുകൾ ഉപയോഗിക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഫലപ്രദമല്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിക്കുന്നത്.
ഹെൽത്ത് സർവ്വീസസ് ഡയറക്ടർ ജനറൽ സംസ്ഥാനങ്ങളിലെ ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിമാർക്ക് എഴുതിയ കത്തിലാണ് ഇക്കാര്യം വിശദമാക്കുന്നത്.

സാധാരണ തുണി മാസ്ക് ഉപയോഗിക്കുന്നതാണ് നല്ലതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകുന്ന നിർദ്ദേശം. ഏപ്രിൽ മാസത്തിൽ പുറത്തിറക്കിയ മാർഗനിർദ്ദേശത്തിലും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. വീടുകളിൽ തന്നെ നിർമ്മിക്കുന്ന തുണി മാസ്കുകളാണ് പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ നല്ലത് .

തുണിയുടെ നിറം പ്രശ്നമല്ല. എല്ലാ ദിവസം കൃത്യമായി കഴുകി ഉണക്കി വേണം തുണിമാസ്കുകൾ ഉപയോഗിക്കാൻ. മാസ്ക് നിർമ്മിക്കുന്നിന് മുമ്പ് തുണി അഞ്ച് മിനുട്ട് നേരം തിളയ്ക്കുന്ന വെള്ളത്തിലിടണമെന്നും നന്നായി ഉണങ്ങിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്നും നിർദ്ദേശമുണ്ട്.

മാസ്ക് ഉപയോഗിക്കുമ്പോൾ നന്നായി വായയും മൂക്കും മറയുന്ന രീതിയിൽ തന്നെ ഉപയോഗിക്കണമെന്നും വശങ്ങളിൽ വിടവുണ്ടാതെ ശ്രദ്ധിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശിക്കുന്നു. കുടുംബത്തിലെ ഓരോ ആളും പ്രത്യേകം മാസ്കുകൾ ഉപയോഗിക്കണമെന്നും ഒരു കാരണവശാലും മറ്റൊരാൾ ഉപയോഗിച്ച മാസ്ക് ഉപയോഗിക്കരുതെന്നും മുന്നറിയിപ്പുണ്ട്.

admin

Recent Posts

കെജ്‌രിവാളിന് തിരിച്ചടി ! ഉടന്‍ ജാമ്യമില്ല, ഹര്‍ജി പരിഗണിക്കുന്നത് ജൂണ്‍ 5ന് ; നാളെ ജയിലിലേയ്ക്കു മടങ്ങണം

ദില്ലി : മദ്യനയ അഴിമതി കേസിൽ ജാമ്യം നീട്ടിനൽകണമെന്നാവശ്യപ്പെട്ട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സമർപ്പിച്ച ഹർജി പരി​ഗണിക്കുന്നത് ജൂൺ…

29 mins ago

ഇത്തവണത്തെ എക്സിറ്റ് പോളിൽ തെളിയുന്നത് ആരുടെ ഭൂരിപക്ഷമാണ് ?

എക്സിറ്റ് പോളുകളെ വിശ്വസിക്കാമോ ? മുൻ കണക്കുകൾ പറയുന്നത് ഇങ്ങനെ..

1 hour ago

പുതു തുടക്കം ! ധ്യാനം അവസാനിച്ചു ! പ്രധാനമന്ത്രി മോദി വിവേകാനന്ദകേന്ദ്രത്തിൽ നിന്ന് മടങ്ങി

കന്യാകുമാരി: വിവേകാനന്ദപ്പാറയിലെ 45 മണിക്കൂര്‍ ധ്യാനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയില്‍ നിന്നും മടങ്ങി. ധ്യാനത്തിന് പിന്നാലെ തിരുവള്ളുവര്‍ പ്രതിമയില്‍…

1 hour ago

ലോകസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു ; 40 ശാതമാനത്തിലധികം പോളിംഗ്; ഏറ്റവും കൂടുതൽ ബംഗാളിൽ

ദില്ലി : ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 57 ലോക്‌സഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പിൽ ഉച്ചയ്ക്ക് ഒരു മണിവരെ 40.09…

2 hours ago

ബാർകോഴ കേസ് ;മുഖ്യമന്ത്രിയുടെ അറിവും സമ്മതവും ഇല്ലാതെ ഒന്നും നടക്കില്ല ! ജൂൺ 12 ന് നിയമസഭാ മാർച്ച് പ്രഖ്യാപിച്ച് യുഡിഎഫ്

തിരുവനന്തപുരം: ബാർകോഴയിൽ എക്സൈസ്, ടൂറിസം മന്ത്രിമാർ രാജിവച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ജൂൺ 12 ന് യുഡിഎഫ് നിയമസഭ…

3 hours ago