മുംബൈ: സുശാന്ത് സിങ് രാജ്പുത്തിന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമയോ സീരിയലോ പുസ്തകമോ പുറത്തിറക്കരുതെന്ന് അദ്ദേഹത്തിന്റെ കുടുംബം. സുശാന്തിന്റെ അച്ഛന്റെ അഭിഭാഷകന്‍ വികാസ് സിങ്ങാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. അനുമതി കൂടാതെ ആരെങ്കിലും ഇതിന് തയാറായാല്‍ കുടുംബം നിയമ നടപടിക്കൊരുങ്ങുമെന്നും അഭിഭാഷകന്‍ വ്യകത്മാക്കി.
സുശാന്തിന്റെ പേരില്‍ ഭീമമായ തുകയുടെ ലൈഫ് ഇന്‍ഷ്വറന്‍സ് പോളിസിയുണ്ടെന്നും അദ്ദേഹത്തിന്റേത് ആത്മഹത്യയാണെങ്കില്‍ തുക കുടുംബത്തിന് ലഭിക്കില്ലെന്നുമുള്ള മാധ്യമ വാര്‍ത്തകളും വികാസ് സിങ് പൂര്‍ണ്ണമായും നിഷേധിച്ചു.
പണത്തിന് വേണ്ടിയാണ് സുശാന്തിന്റേത് കൊലപാതകമാണെന്ന് കുടുംബം ആരോപിക്കുന്നതെന്ന മാധ്യമങ്ങളുടെ പ്രചാരണം തുടര്‍ന്നാല്‍ നിയമനടപടി സ്വീകരിക്കുന്നതിന് നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

