Categories: Covid 19Kerala

സൂക്ഷിച്ചോ! ഏപ്രിൽ ഫൂളാക്കാൻ ശ്രമിച്ചാൽ, പിടി വീഴും കേട്ടോ

തിരുവനന്തപുരം: നാളെ ഏപ്രില്‍ ഫൂളുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ പോസ്റ്റുകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരള പോലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പോലീസ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കോവിഡ് 19, ലോക് ഡൗണ്‍ എന്നിവയുമായി ബന്ധപ്പെട്ട് വ്യാജ പോസ്റ്റുകള്‍ ഉണ്ടാക്കുന്നതും അത് ഷെയര്‍ ചെയ്യുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:

ഏപ്രില്‍ ഫൂള്‍ – വ്യാജ പോസ്റ്റുകള്‍ക്കെതിരെ കര്‍ശന നടപടി ഏപ്രില്‍ ഒന്നുമായി ബന്ധപ്പെട്ട് നിരവധി വ്യാജപോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് . കോവിഡ് 19, കൊറോണ വൈറസ്, ലോക് ഡൗണ്‍ എന്നിവയുമായി ബന്ധപ്പെട്ട് വ്യാജപോസ്റ്റുകള്‍ ഉണ്ടാക്കുന്നതും അത് ഷെയര്‍ ചെയ്യുന്നതും ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. ഇത്തരം പോസ്റ്റുകളുമായി എന്തെങ്കിലും സംശയമുള്ളവര്‍ താഴെ കാണുന്ന നമ്പറുകളില്‍ ബന്ധപ്പെടുക. കോവിഡ് കണ്‍ട്രോള്‍ റൂം നമ്പര്‍ : 9497900112, 9497900121, 1090 എന്നീ നമ്പറുകളുമായി ബന്ധപ്പെടേണ്ടതാണ്.

admin

Recent Posts

മാറിനിൽക്കാൻ തീരുമാനിച്ച ഡോവലിനെ തിരികെ എത്തിച്ചത് മോദി? |EDIT OR REAL|

അജിത് ഡോവൽ തുടരുമ്പോൾ അസ്വസ്ഥത ആർക്കൊക്കെ? |AJIT DOVEL| #ajitdovel #bjp #modi #nda

12 mins ago

ജി 7 വേദിയില്‍ യു എസ് പ്രസിഡന്റിന് വഴിതെറ്റി; ബൈഡന് മറവി രോഗമോ എന്ന ചര്‍ച്ചകള്‍ സജീവം

യുഎസ് പ്രസിഡന്റ് ജോ ബൈഡനു മറവിരോഗമെന്ന് പ്രചരിക്കുന്ന വാര്‍ത്തകള്‍ ശരിതന്നെയാണോ… ? വീണ്ടും ലോകത്തിന് സംശയം . ജി 7…

55 mins ago

ജി -7 വേദിയിൽ ഫ്രാൻസിസ് മാർപാപ്പയെ ആലിംഗനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി; ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാകുന്നു

ജി7 വേദിയില്‍ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഫ്രാൻസിസ് മാർപാപ്പയെ പ്രധാനമന്ത്രി ആലിംഗനം ചെയ്യുന്ന ചിത്രം സമൂഹമാദ്ധ്യമങ്ങളിലടക്കം…

1 hour ago

സര്‍സംഘചാലക് മോഹന്‍ജി ഭാഗവത് പ്രധാനമന്ത്രി മോദിയെ വിമര്‍ശിച്ചോ വഴികാട്ടിയോ ?

ആര്‍ എസ് എസ് സര്‍സംഘചാലക് മോഹന്‍ജി ഭാഗവത് പ്രസംഗത്തില്‍ എന്താണ് പറഞ്ഞത്.. ? പ്രധാനമന്ത്രി മോദിയെ അദ്ദേഹം വിമര്‍ശിച്ചോ അതോ…

1 hour ago

ഭാരതത്തിന്റെ ആദ്യ തദ്ദേശീയ ചാവേര്‍ ഡ്രോണ്‍ നാഗാസ്ത്ര-1 കരസേനയില്‍ ചേര്‍ത്തു

പോര്‍മുഖങ്ങളില്‍ ഭീ-തി പടര്‍ത്തുന്ന പുതിയ സേനാംഗം- ഇന്ത്യയുടെ ആദ്യ തദ്ദേശീയ ചാവേര്‍ ഡ്രോണായ നാഗാസ്ത്ര-1 സൈന്യത്തിന് കൈമാറിയിരിക്കുന്നു.നാഗ്പൂരിലെ സോളാര്‍ ഇന്‍ഡസ്ട്രീസാണ്…

2 hours ago

ജി 7 ഉച്ചകോടിയില്‍ മാര്‍പ്പാപ്പയ്ക്ക് എന്താണ് കാര്യം

ലോകത്തിലെ മുന്‍നിര വ്യാവസായിക രാജ്യങ്ങളുടെ നേതാക്കള്‍ ഇറ്റലിയില്‍ കണ്ടുമുട്ടുമ്പോള്‍ പുതിയ ഒരു രാജ്യത്തലവന്‍ കൂടി അതിഥിയായി അവരോടൊപ്പം ചേരും. വത്തിക്കാന്‍…

2 hours ago