Friday, December 12, 2025

സൈന്യത്തിനും ആർ എസ് എസിനുമെതിരെ വിദ്വേഷ പ്രചാരണ ട്വീറ്റ്; ജെ.എന്‍.യു ഗവേഷക വിദ്യാര്‍ത്ഥിക്കെതിരെ പൊലീസ് കേസെടുത്തു

ദില്ലി : ജെ.എന്‍.യു ഗവേഷക വിദ്യാര്‍ത്ഥിയും ക്യാമ്പസ് ഫ്രണ്ട് ദേശീയ പ്രസിഡന്റുമായ സാജിദ് ബിന്‍ സഈദിനെതിരെ വിദ്വേഷപ്രചാരണത്തിന് കേസെടുത്തു. കശ്മീരില്‍ ആര്‍.എസ്.എസ് ഉപകരണമായി സൈന്യം വംശഹത്യ പദ്ധതികള്‍ നടപ്പിലാക്കുന്നുവെന്നായിരുന്നു ട്വീറ്റ്. ഇതിനെതിരെയാണ് പൊലിസ് കേസെടുത്തിരിക്കുന്നത്. ദില്ലി കപാശേര പൊലീസാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. ഐ.പി.സി 504,153 വകുപ്പുകള്‍ പ്രകാരമാണ് കേസ് . പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ സജീവമായിരുന്ന സാജിദ് ബിന്‍ സഈദ് ബി.ജെ.പിക്കും ആര്‍.എസ്.എസിനുമെതിരായി രൂക്ഷ ഭാഷയില്‍ ട്വിറ്ററിലൂടെ പ്രതികരിക്കാറുണ്ട്.

Related Articles

Latest Articles