സൈന്യത്തെ തൊട്ടാൽ അവർ വെറുതെയിരിക്കുമോ ? ഇല്ല ! കിളികൊല്ലൂർ ലോക്കപ്പ് മർദ്ദനക്കേസ്സിൽ പ്രതിരോധ മന്ത്രാലയം നടപടിയിലേക്കെന്ന് സൂചന. പാങ്ങോട് സൈനിക ക്യാമ്പിൽ നിന്ന് സൈന്യം കൊല്ലത്തേക്ക് തിരിച്ചു. പോലീസ് സ്റ്റേഷനിൽ മർദ്ദനമേറ്റ സൈനികൻ വിഷ്ണുവുവിന്റെ വീട്ടിലെത്തി വിവരങ്ങൾ ശേഖരിക്കാനാണ് സൈന്യം കൊല്ലത്തേക്ക് തിരിച്ചത്. ഒരു സൈനികനെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായാൽ പാലിക്കേണ്ട നിയമങ്ങളും ചട്ടങ്ങളും കിളികൊല്ലൂർ പോലീസ് പാലിച്ചില്ലെന്ന് ഇന്നലെ വ്യക്തമായിരുന്നു. അത് മാത്രമല്ല സൈന്യത്തിന്റെ ഈ നടപടിക്ക് കാരണം. ശരീരം മുഴുവൻ ഇരുപത്തിരണ്ട് മുറിവുകൾ.. എട്ട് ഭാഗങ്ങളിൽ അസ്ഥികൾ ഒടിഞ്ഞിരിക്കുന്നു.. രണ്ട് ആന്തരിക അവയവംങ്ങളിൽ ക്ഷതം സംഭവിച്ചിരിക്കുന്നു…ബ്രിട്ടീഷ് ഭരണകാലത്തെ രക്തം മരവിപ്പിക്കുന്ന കൊടും ക്രൂരതകൾ വിവരിക്കുന്ന ആർക്കേവുകളിലെ വരികളല്ല മുകളിൽ കുറിച്ചിരിക്കുന്നത്..സൈനികൻ വിഷ്ണുവിനെയും അദേഹത്തിന്റെ സഹോദരനെയും മൃഗീയ മർദ്ദനത്തിന് വിധേയമാക്കിയതിന്റെ മെഡിക്കൽ റിപ്പോർട്ടാണ് മേൽ വിവരിച്ചത്…”നീയിനി കാഞ്ചി വലിക്കുന്നത് ഒന്ന് കാണട്ടെ “”” എന്ന് പറഞ്ഞാണ് ഒരു ഇന്ത്യൻ പട്ടാളക്കാരന്റെ കൈവിരലുകൾ കേരള പോലീസിലെ ഏതാനും ചില തീവ്രവാദികൾ തല്ലിചതച്ച് നിർജീവമാക്കിയത്…ഒരു ഇന്ത്യൻ പട്ടാളക്കാരൻ ശത്രുരാജ്യത്ത് പിടിക്കപ്പെട്ടാൻ ഉണ്ടാകുന്ന അതെ പീഡനമുറകൾ തന്നെയാണ് ഇവിടെയും നടന്നിരിക്കുന്നത്…അതാണ് സൈന്യം ഈ കേസ് ഗൗരവമായെടുക്കാൻ കാരണം.വാരാപ്പുഴയിൽ ഉറങ്ങി കിടന്ന നിരപരാധിയായ ശ്രീജിത്ത് എന്ന ഒരു പയ്യനെ വിളിച്ചേഴുനേൽപ്പിച്ച് കൊണ്ടുപോയി ഒറ്റ ചവിട്ടിന് കൊന്ന ഏമാന്മാർക്ക് പട്ടും വളയും കൊടുത്ത് ഐ ജി വരെയാക്കിയ നെറികെട്ട മനുഷ്യനാണ് കേരളത്തിന്റെ ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയുമായിട്ടിരിക്കുന്നത്..അതുകൊണ്ടു തന്നെ കേരളത്തിൽ ആ സൈനികന് നീതി കിട്ടുമെന്ന് പ്രതീക്ഷിക്കരുത്. അതുകൊണ്ടാണ് സൈന്യം അതിവേഗം നടപടികളിലേക്ക് കടക്കുന്നത്.
ഓഗസ്റ്റ് 25ന് ലഹരിമരുന്നുമായി 2 യുവാക്കൾ പൊലീസ് പിടിയിലായതോടെയാണു സംഭവങ്ങളുടെ തുടക്കം. ഇവരിൽനിന്നു കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കിളികൊല്ലൂരിലെ ലോഡ്ജിൽനിന്ന് എംഡിഎംഎയും പണവുമായി ദമ്പതികളടക്കം 4 പേരും അറസ്റ്റിലായി. ഈ സംഭവവുമായി ബന്ധപ്പെട്ടു സ്റ്റേഷനിലെത്തിയ ഇവരുടെ സുഹൃത്തുക്കളായ വിഷ്ണുവും വിഘ്നേഷും സ്റ്റേഷനിൽ അതിക്രമം കാട്ടുകയും വിഷ്ണു കയ്യിലെ ഇരുമ്പുവള ഊരി എഎസ്ഐ പ്രകാശ് ചന്ദ്രനെ മർദിക്കുകയും ചെയ്തെന്നായിരുന്നു പൊലീസ് വിശദീകരണം. തലയ്ക്കു സാരമായി പരുക്കേറ്റ പ്രകാശ് ചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും യുവാക്കള്‍ക്ക് എംഡിഎംഎ വിതരണസംഘവുമായുളള ബന്ധം അന്വേഷിക്കുകയാണെന്നു കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിൽ പരാമർശിച്ചിരുന്നു. എന്നാൽ ലഹരിക്കടത്ത് കേസിലെ പ്രതികളെ ജാമ്യത്തിലെടുക്കാനായി വിഷ്ണുവിനെയും വീട്ടുകാരെയും അറിയുന്ന ഒരു പൊലീസുകാരൻ ഇവരെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു വെന്നും പോലീസ് സ്റ്റേഷനിൽ ബൈക്ക് പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് പോലീസ് ഇവരെ മർദ്ദിച്ചതെന്നും പിന്നീട് തെളിയുകയായിരുന്നു. ഇന്നലെ തങ്ങളുടെ ഭാഗം ന്യായീകരിക്കാൻ പോലീസ് പുറത്തുവിട്ട cctv ദൃശ്യങ്ങളിൽ പോലും വ്യക്തമാകുന്നത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ അതിക്രമവും നിയമ ലംഘനവുമാണ്.

