തിരുവനന്തപുരം: കൊവിഡ് ഡാറ്റാ ശേഖരണത്തിനായി സര്ക്കാര് നിയോഗിച്ച സ്പ്രിംക്ലര് കമ്പനിക്ക് കുത്തക മരുന്ന് കമ്പനിയായ ഫൈസറുമായി ബന്ധമുണ്ടെന്നതിന്റെ തെളിവുകള് പുറത്ത്. കൊവിഡിനായി മരുന്ന് കണ്ടെത്താന് ശ്രമം നടത്തുന്ന ഫൈസറുമായി സ്പ്രിംക്ലറിന് വര്ഷങ്ങളുടെ ഇടപാടുണ്ട്. കേരളത്തില് നിന്നുള്ള വിവരങ്ങള് സ്പ്രിംക്ലര് വഴി ചോരുമെന്ന ആക്ഷേപം ഉയരുമ്പോഴാണ് മരുന്നു കമ്പനിയുമായുള്ള ബന്ധം പുറത്തുവരുന്നത്.
ഫാര്മസ്യൂട്ടിക്കല് രംഗത്തെ ആഗോളഭീമന്മാരായ അമേരിക്കന് കമ്പനിയാണ് ഫൈസര്. ഫൈസറിന്റെ സോഷ്യല് മീഡിയ സഹായിയാണ് സ്പ്രിംക്ലര്. വിവിധ സോഷ്യല് മീഡിയ പ്ലാറ്റ്ഫോമുകളില് കമ്പനിയുടെ ബ്രാന്റ് മൂല്യം വര്ധിപ്പിക്കുക, മെച്ചപ്പെട്ട ഉപഭോകൃത ബന്ധത്തിന് സഹായിക്കുകയ തുടങ്ങിയ കാര്യങ്ങളിലാണ് സ്പിംക്ലറും ഫൈസറും തമ്മിലുള്ള സഹകരണം
2014 മുതല് ഫൈസറും സ്പ്രിംക്ലറും തമ്മില് ഇടപാടുകള് ഉണ്ട്. ഇരു കമ്പനികളും തമ്മിലെ സഹകരണം സ്പ്രിംക്ലര് സിഇഒ റാഗി തോമസും ഫൈസറിന്റെ സോഷ്യല് മീഡിയാ ചുമതലയുള്ള സാറാ ഹോളിഡേയും പല വേദികളിലും എടുത്ത് പറയുന്നുണ്ട്. വിവരശേഖരണത്തിന് സ്പ്രിംക്ലറിന്റെ സഹായം തേടിയതായി ഫൈസറും സമ്മതിക്കുന്നുണ്ട്.
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…