തിരുവനന്തപും: സ്പ്രിന്‍ക്‌ളര്‍ കമ്പനിയുമായുളള കരാറില്‍ ഉത്തരവാദിത്തമേറ്റ് ഐ.ടി സെക്രട്ടറി. കരാര്‍ തന്റെ തീരുമാനമായിരുന്നുവെന്ന് എം.ശിവശങ്കര്‍. പര്‍ച്ചേസ് ഓര്‍ഡറിന് നിയമവകുപ്പിന്റെ അനുമതി വേണ്ടെന്നാണ് നിലപാട്. തന്റേത് പ്രഫഷനല്‍ തീരുമാനമാണ്. തെറ്റുണ്ടെങ്കില്‍ തിരുത്തും. മുഖ്യമന്ത്രിയെ അറിയിച്ചോ എന്ന് ചോദ്യത്തിന് മറുപടി പറയാതെ എം. ശിവശങ്കര്‍ ഒഴിഞ്ഞുമാറി.
അതേസമയം, കരാറില്‍ വിവാദം കനക്കുകയാണ്. സ്പ്രിന്‍ക്‌ളറില്‍ ഒറ്റുകാരന്റെ റോളിലാണ് മുഖ്യമന്ത്രിയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ.
കയ്യോടെ പിടിക്കപ്പെടുന്ന കള്ളനെ പോലെയാണ്. മുഖ്യമന്ത്രിയുടെ അറിവോടെ മുഖ്യമന്ത്രിയുടെ അടുപ്പക്കാരും ചേര്‍ന്ന് നടപ്പാക്കിയതാണ് സ്പ്രിന്‍ക്‌ളര്‍. പ്ലാന്‍ ചെയ്ത് നടപ്പാക്കിയ കച്ചവടമാണ്. ഐടി വകുപ്പ് മുഖ്യമന്ത്രി ഒഴിയണമെന്നും അന്വേഷണം ആവശ്യപ്പെട്ടും യൂത്ത് കോണ്‍ഗ്രസ് കോവിഡ് മാനദണ്ഡം പാലിച്ച് സംസ്ഥാനത്തെ അയ്യായിരം കേന്ദ്രങ്ങളില്‍ 24 ന് പ്രതിഷേധം സംഘടിപ്പിക്കുന്നു. കെപിസിസി പ്രസിഡന്റും പി ടി തോമസ് എംഎല്‍എ അടക്കമുള്ളവരും സര്‍ക്കാരിനെതിരെ ഇന്ന് രംഗത്തുവന്നു.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…