തിരുവനന്തപുരം : സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്നയെ ഐടി വകുപ്പിന് കീഴിൽ ജോലിക്ക് ശുപാര്‍ശ ചെയ്തത് എം.ശിവശങ്കര്‍. സസ്പെൻഷൻ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ചീഫ് സെക്രട്ടറിതലസമിതിയുടെ കണ്ടെത്തലാണ് ഉത്തരവിലുള്ളത്. സ്‌പേസ് പാര്‍ക്കില്‍ ഓപ്പറേഷന്‍ മാനേജരായി സ്വപ്‌ന എത്തിയത് ശിവശങ്കര്‍ ഇടപെട്ടാണെന്നാണ് സമിതിയുടെ കണ്ടെത്തല്‍.
വിദേശനയതന്ത്ര ഉദ്യോഗസ്ഥയുമായി പരിധിവിട്ട ബന്ധം പുലര്‍ത്തിയതും വീഴ്ചയാണെന്ന് ഉത്തരവില്‍ പറയുന്നു. ഈ ഇടപെടലുകള്‍ അഖിലേന്ത്യാസര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണ് . ഇതോടെ ഇദ്ദേഹത്തിന്റെ ശുപാർശയോടെ സംസ്ഥാനത്ത് നടന്നിരിക്കുന്ന നിയമനങ്ങളെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തും. നേരത്തെ സ്വപ്നയുടെ നിയമം പിഡബ്ല്യുസി വഴിയെന്നായിരുന്നു സിപിഎം നേതാക്കളടക്കം വിശദീകരിച്ചിരുന്നത്. ഇതാണ് ഇപ്പോൾ തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നത്.

