കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. ഉച്ചയ്ക്ക് ശേഷം പവന് 320 രൂപയാണ് കൂടിയത്. രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ പവന് 480 രൂപ കുറഞ്ഞിരുന്നു.
ഇതോടെ പവന്റെ വില 29,920 രൂപയായി. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 3,740 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. കഴിഞ്ഞ മാസത്തെ(ഫെബ്രുവരി) ഏറ്റവും ഉയര്‍ന്ന നിരക്ക് പവന് 32,000 രൂപയായിരുന്നു. കൊറോണ വൈറസ് ബാധ സൃഷ്ടിച്ച അനിശ്ചിതത്വത്തെ തുടര്‍ന്ന് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തെ ആശ്രയിച്ച നിക്ഷേപകര്‍ കൂടിയതാണ് പൊടുന്നനെയുള്ള വില വര്‍ധനയ്ക്ക് കാരണമായത്.

