Wednesday, December 24, 2025

സ്വർണക്കടത്ത് കേസ് ; ജ്വല്ലറിഉടമ അറസ്റ്റിൽ; സ്വപ്നയ്ക്കുംസരിത്തിനും കമ്മീഷനായി ഏഴ്‌ ലക്ഷം;നിർണായക വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. മഞ്ചേരി സ്വദേശി അൻവറും, വേങ്ങര സ്വദേശി സയ്തലവിയുമാണ് അറസ്റ്റിലായിരിക്കുന്നത് . മലപ്പുറം എസ് എസ് ജ്വല്ലറി ഉടമയാണ് സയ്തലവി. കേസിൽ പ്രതികൾ കടത്തിക്കൊണ്ടു വന്ന സ്വർണ്ണം വാങ്ങിയാണ് ഇയാളാണെന്നാണ് കണ്ടെത്തൽ. മൊത്തം 33 കിലോ സ്വർണ്ണമാണ് ഇയാൾ വാങ്ങിയിരിക്കുന്നത്.

സ്വർണ്ണക്കടത്തിനായി പ്രതികൾ എട്ട് കോടി രൂപ സമാഹരിച്ചുവെന്ന വിവരം പുറത്ത് വന്നതിന് പിന്നാലെയാണ് രണ്ട് പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തിയിരിക്കുന്നത്. അതിനിടെ സ്വര്‍ണം വാങ്ങാന്‍ വിപുലമായ ധനസമാഹരണം നടത്തിയതായി കണ്ടെത്തി. പ്രതികളായ റമീസും ജലാലും സന്ദീപും അംജത് അലിയും ചേർന്നാണ് പണം സമാഹരിച്ചത്. ഈ തുകയ്ക്കാണ് സ്വർണം ദുബായിൽ നിന്ന് എത്തിച്ചത്. മൂവാറ്റുപുഴ സ്വദ്ദേശി ജലാലാണ് ജ്വല്ലറികൾക്ക് വിൽക്കാൻ കരാറുണ്ടിക്കിയത്. ഏഴ് ലക്ഷം രൂപയാണ് സരിത്തിനും സ്വപ്നക്കുമായി കമ്മീഷനായി നിശ്ചയിച്ചിരുന്നത്. ഇരുവർക്കുമെതിരെ എൻഫോഴ്സ്മെന്റ് കേസെടുത്തു.

Related Articles

Latest Articles