തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും സ്വർണക്കടത്ത്. തിരുവനന്തപുരം സ്വർണ, ക്കടത്ത് കേസിൽ എൻ ഐ അന്വേഷണം തുടരുന്നതിനിടെയാണ് വീണ്ടും സ്വർണക്കടത്ത് നടക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ വിമാനത്താവളങ്ങളിലാണ് സ്വര്‍ണം പിടികൂടിയത്.
തിരുവനന്തപുരത്ത് ദുബായില്‍ നിന്നെത്തിയ മൂന്ന് പേരില്‍ നിന്ന് മൊത്തം 1.45 കിലോ സ്വര്‍ണവും , റാസല്‍ഖൈമയില്‍നിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിയ, ഒരു യുവതിയടക്കമുള്ള 4 പേരില്‍നിന്ന് 1.8 കിലോഗ്രാം സ്വര്‍ണ മിശ്രിതവുമാണ് പിടിച്ചെടുത്തത്. റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിയവരിൽ നിന്ന് മിശ്രിത രൂപത്തിലാണ് സ്വര്‍ണം കടത്തിയത്.
1.14 കോടി രൂപ വില വരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ട്. ഇവിടം, സ്പൈസ് ജെറ്റിന്റെ ചാര്‍ട്ടേഡ് വിമാനത്തില്‍ എത്തിയ തിരുവനന്തപുരം സ്വദേശിനി സീന മോള്‍ വസ്ത്രത്തിനുള്ളില്‍ സ്വർണ്ണം ഒളിപ്പിച്ചു വെച്ചിരിക്കുകയായിരുന്നു. സ്വര്‍ണം ആര്‍ക്കുവേണ്ടി കൊണ്ടുവന്നതാണമെന്നതടക്കമുളള കാര്യങ്ങൾ അന്വേഷിക്കുമെന്ന് കസ്റ്റംസ് വ്യക്തമാക്കി.
.

