ദില്ലി: സ്വര്‍ണ വില ആഗോളതലത്തില്‍ 3 ശതമാനത്തിന്‍റെ വമ്പന്‍ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്. എംസിഎക്സ് സ്വര്‍ണ വിപണി 10 ഗ്രാമിന് 47,258 രൂപയിലാണ് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തതെങ്കില്‍, 45,614 രൂപയ്ക്കാണ് ഇന്ന് ക്ലോസ് ചെയ്തത്. മുംബൈ ആസ്ഥാനമായ ഇന്ത്യ ബുളളിയന്‍ ആന്‍ഡ് ജുവലേഴ്സ് അസോസിയേഷന്‍ സ്വര്‍ണ വില 10 ഗ്രാമിന് 45,964 രൂപയ്ക്കും വെളളി കിലോഗ്രാമിന് 42,460 രൂപയ്ക്കുമാണ് ഇന്ന് വിപണി അവസാനിപ്പിച്ചത്.
എക്സൈസ് നികുതി, സംസ്ഥാന നികുതികള്‍, പണിക്കൂലി തുടങ്ങിയവ കാരണം സ്വര്‍ണം ഇന്ത്യയുടെ പല ഭാഗങ്ങളിലും വ്യത്യസ്ത വിലകളിലാണ് വില്‍ക്കപ്പെടുന്നത്.അതേസമയം,ലോക്ക്ഡൗൺ കാലം സ്വര്‍ണ വില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍, ലോക്ക്ഡൗണില്‍ സ്വര്‍ണം ഒരു മികച്ച നിക്ഷേപമാണെന്ന ആളുകളുടെ വിശ്വാസം വര്‍ധിക്കുന്നതാണ് ഇതിന് കാരണം.

