Saturday, December 20, 2025

സ്‌നേഹവും കരുതലുമായി നമ്മുടെ ലാലേട്ടന്‍ തമിഴ്‌നാട്ടിലേക്ക്…

തിരുവനന്തപുരം : കോവിഡ് പ്രതിരോധത്തിന് തമിഴ്‌നാടിന് സഹായഹസ്തവുമായി മലയാളികളുടെ താരം നടന്‍ മോഹന്‍ലാല്‍. താരത്തിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷനാണ് ആയിരം പിപിഇ കിറ്റുകളും രണ്ടായിരം എന്‍95 മാസ്‌കുകളും വിതരണം ചെയ്തിരിക്കുന്നത്.

തമിഴ്നാട് പൊതുമരാമത്ത് മന്ത്രി എസ്.പി വേലുമണിക്ക് വിശ്വശാന്തി ഡയറക്ടര്‍ നാരായണനാണ് സാധനങ്ങള്‍ കൈമാറിയത്. അതോടൊപ്പം കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്ക് മുന്‍പന്തിയില്‍ നില്‍ക്കുന്ന പൊലീസുകാര്‍ക്കുള്ള എന്‍-95 മാസ്‌കുകളും ഫൗണ്ടേഷന്‍ നല്‍കിയിട്ടുണ്ട്. രാജ്യത്ത് കോവിഡ് വലിയ പ്രതിസന്ധി തീര്‍ക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്നാട്.ഇത്തവണ പ്രിയ ലാലേട്ടന്റെ സ്‌നേഹവും കരുതലും എത്തുന്നത് തമിഴ്‌നാടിന് വേണ്ടിയാണ്. ഇതാദ്യമായല്ല മോഹന്‍ലാല്‍ കോവിഡ് പോരാട്ടത്തിന് പിന്തുണയുമായി എത്തുന്നത്.ഏപ്രില്‍ മാസം അവസാനത്തോട് കൂടി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലേക്കായി മരുന്നും ഭക്ഷണവും എത്തിച്ചു കൊടുക്കാനായി കര്‍മ്മി റോബോട്ട് എന്ന റോബോട്ടിനെ മോഹന്‍ലാല്‍ നല്‍കിയിരുന്നു. മനുഷ്യ സഹായം കൂടാതെ അവശ്യവസ്തുക്കള്‍ എടുത്ത് നല്കുന്നതിനായിരുന്നു ഇത്. തീര്‍ന്നില്ല,കോവിഡ് ധനസഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 50 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു. മലയാള സിനിമയുടെ സഹായത്തിനും ആദ്യം ഓടിയെത്തിയവരില്‍ മോഹന്‍ലാല്‍ ഉണ്ടായിരുന്നു.മലയാള സിനിമയിലെ ദിവസവേതന തൊഴിലാളികള്‍ക്കായി മോഹന്‍ലാല്‍ മാര്‍ച്ച് മാസം 10 ലക്ഷം രൂപ ഫെഫ്ക സംഘടനയ്ക്ക് കൈമാറിയിരുന്നു

തമിഴ്നാട്ടില്‍ 798 പേര്‍ക്കു രോഗം കണ്ടെത്തിയതോടെ കോവിഡ് രോഗികള്‍ 8002 ആയി. ഒറ്റ ദിവസം ഇത്രയും പേര്‍ക്കു രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. കഴിഞ്ഞ ദിവസം 6 പേര്‍ മരിച്ചതോടെ തമിഴ്‌നാട്ടില്‍ കോവിഡ് മരണം 53 ആയി.

Related Articles

Latest Articles