bjp-leader-sandeep-g-varier-post-about-national-strike
തിരുവനന്തപുരം: പ്രവാസികള് ക്വാറന്റീന് ചിലവ് സ്വയം വഹിക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ച് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി.വാര്യര്. ‘വിവാഹ വാഗ്ദാനം നല്കി കാമുകിയെ രജിസ്റ്റര് ഓഫീസിലേക്ക് വിളിച്ചു വരുത്തിയതിന് ശേഷം അച്ഛന് സമ്മതിച്ചില്ല എന്നു പറഞ്ഞു മുങ്ങുന്ന നായകനെ സിനിമയിലേ കണ്ടിട്ടുള്ളൂ. ഇപ്പോഴിതാ ജീവിതത്തില് കാണുന്നു.’ ഇതായിരുന്നു പ്രവാസി വിഷയത്തിലെ മുഖ്യമന്ത്രിയുടെ മലക്കം മറിച്ചിലിനെ പരിഹസിച്ച് സന്ദീപ് ജി വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്.
കൊവിഡ് വ്യാപനം രൂക്ഷമാകാന് തുടങ്ങിയ സമയത്ത് പ്രവാസികളെ മടക്കിക്കൊണ്ട് വരണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. മടങ്ങി വരുന്ന പ്രവാസികള്ക്ക് എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്നും വാഗ്ദാനം ഉണ്ടായിരുന്നു.
എന്നാല് പ്രവാസികള് മടങ്ങി വരാന് ആരംഭിക്കുകയും സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തിയാര്ജ്ജിക്കുകയും ചെയ്തപ്പോള്, പ്രവാസികള് ക്വാറന്റീന് ചിലവ് സ്വയം വഹിക്കണമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുകയായിരുന്നു.
മടങ്ങി വരുന്ന പ്രവാസികള് പാവപ്പെട്ടവരാണെങ്കിലും ചിലവ് സ്വയം വഹിക്കണമെന്നും എല്ലാവരുടെയും ക്വാറന്റീന് ചെലവ് വഹിക്കാനുള്ള ശേഷി സംസ്ഥാനത്തിനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ ഈ നിലപാട് മാറ്റത്തിനെതിരെ സാമൂഹിക മാദ്ധ്യമങ്ങളില് പ്രതികരണങ്ങളും ട്രോളുകളും വ്യാപകമായി പ്രചരിക്കുകയാണ്.
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…