Saturday, December 20, 2025

ഹരേ രാമ… ഇന്ന് ശ്രീരാമനവമി, ജപിക്ക രാമമന്ത്രം

ഇന്ന് ശ്രീരാമ നവമി. മര്യാദാപുരുഷോത്തമനും ധര്‍മ്മമൂര്‍ത്തിയുമായ ഭഗവാന്‍ ശ്രീരാമചന്ദ്രന്‍റെ ജന്മദിനമാണ് ഭക്തര്‍ ശ്രീരാമ നവമി ആയി ആഘോഷിക്കുന്നത്. ചൈത്രശുക്ല നവമി മധ്യാഹ്നത്തില്‍ വരുന്ന ദിവസമാണ് ശ്രീരാമ നവമി. ശ്രീരാമനവമി ദിവസത്തില്‍ ഭക്തി പുരസ്സരം വ്രതം നോറ്റ്‌ രാമനാമം ജപിക്കുന്നത്‌ മോക്ഷപ്രാപ്തിക്കായുള്ള മാര്‍ഗമായാണ്‌ കരുതുന്നത്‌.

ശ്രീരാമ നവമിയില്‍ വ്രതം അനുഷ്ടിക്കുകയും ശ്രീരാമ ക്ഷേത്ര ദര്‍ശനം നടത്തുന്നതും രാമായണത്തിലെ ശ്രീരാമാവതാരഭാഗം ഭക്തി പൂര്‍വ്വം പാരായണം ചെയ്യുന്നതും അങ്ങേയറ്റം പുണ്യദായകവും ഐശ്വര്യാഭിവൃധികരവും ആകുന്നു എന്നാണ് വിശ്വാസം.

ഒരു തവണയെങ്കിലും രാമനാമം ജപിക്കുന്നത് ആയിരം വിഷ്ണുനാമ സഹസ്രങ്ങള്‍ക്ക് തുല്യമാണ് എന്നാണ് പറയുന്നത്. ഓം നമോ നാരായണായ എന്ന മന്ത്രം ജപിക്കുന്നതിലൂടെ നമ്മുടെ എല്ലാ പാപങ്ങള്‍ക്കും പരിഹാരം ലഭിക്കുന്നു എന്നാണ് പറയുന്നത്. വിഷ്ണുവിന്റേയും ശിവന്റേയും ശക്തി ഒരു പോലെ നിറഞ്ഞ് നില്‍ക്കുന്ന ഒന്നാണ് രാമനാമം. രാമനവമി ദിനത്തില്‍ കലിദോഷ നിവാരണ മന്ത്രം 108 തവണ ജപിക്കുന്നത് രാമനവമി ദിനത്തില്‍ മോക്ഷപ്രാപ്തി ഫലം നല്‍കുന്നു.

Related Articles

Latest Articles