Categories: International

ഹാരിരാജകുമാരന്റെയും മേഗന്റെയും സുരക്ഷാചെലവുകള്‍ വഹിക്കില്ലെന്ന് ട്രംപ്

വാഷിങ്ടണ്‍: ലോസ് ആഞ്ചലിസിലുള്ള ഹാരി രാജകുമാരന്റെയും ഭാര്യ മേഗന്റെയും സുരക്ഷാചെലവുകള്‍ വഹിക്കാന്‍ കഴിയില്ലെന്ന്‌ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി കാനഡയില്‍ താമസിച്ചു വരികയായിരുന്ന ബ്രിട്ടീഷ് രാജകുടുംബാംഗങ്ങള്‍ ഹാരിയും മേഗനും കൊറോണവൈറസ് വ്യാപനത്തെ തുടര്‍ന്ന് ലോസ് ആഞ്ചലിസിലേക്ക് മാറിയിരുന്നു. യുഎസിന്റെയും കാനഡയുടേയും അതിര്‍ത്തി അടയ്ക്കുന്നതിന് മുമ്പ് സ്വകാര്യ ജെറ്റിലാണ് ഇരുവരും ലോസ് ആഞ്ചലിസിലേക്ക് എത്തിയത്‌. രാജ്ഞിയുടെ അടുത്ത സുഹൃത്തും ബ്രിട്ടീഷ് രാജകുടുംബത്തിന്റെയും രാജ്ഞിയുടേയും കടുത്ത ആരാധകനാണ് താനെന്ന് ട്രംപ് ട്വീറ്റില്‍ കുറിച്ചു. എന്നാല്‍ രാജകുടംബത്തിന്റെ സംരക്ഷണത്തില്‍ തുടരാന്‍ ആഗ്രഹമില്ലെന്ന് വ്യക്തമാക്കിയാണ് ഹാരിയും മേഗനും കാനഡയിലേക്കെത്തിയതെന്ന് മനസിലാക്കിയതിനാലാണ് സുരക്ഷാ ചെലവവുകള്‍ വഹിക്കാനൊരുക്കമല്ലെന്ന് വ്യക്തമാക്കുന്നതെന്ന് ട്രംപ് പറഞ്ഞു.ഞായറാഴ്ചയാണ് ട്രംപ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. സുരക്ഷാചെലവുകള്‍ അവര്‍ തന്നെ വഹിക്കണമെന്നും ട്രംപ് വ്യക്തമാക്കി. ഇരു രാജ്യങ്ങളിലേയും നയതന്ത്രപ്രതിനിധികള്‍ക്കും രാജകുടുംബാംഗങ്ങള്‍ക്കും ആവശ്യമായ സുരക്ഷ ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച്‌ യുഎസും ബ്രിട്ടണും തമ്മില്‍ ദീര്‍ഘനാളായി കരാര്‍ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ രാജകുടുംബത്തിന്റെ സംരക്ഷണയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചതിനാല്‍ ഹാരി രാജകുമാരന് ഈ സൗകര്യം ലഭ്യമാകില്ല എന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

admin

Recent Posts

കറുത്ത നീളൻ മുടിയോ മേക്കപ്പോ ഇല്ല ! തിരിച്ചറിയാൻ പറ്റാത്ത കോലത്തിൽ ഇമ്രാൻ ഖാൻ ; വീഡിയോ വൈറലാകുന്നു

ഹെയർ ഡൈയും മേക്കപ്പോ ഇല്ലാതെയുള്ള മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രൂപം കണ്ട് അന്തം വിട്ട് സോഷ്യൽ മീഡിയ.…

4 hours ago

വയറ്റിൽ കത്രിക മറന്നു വച്ച് തൂണിക്കെട്ടിയതും ഇതേ ആശുപത്രിയിൽ!|OTTAPRADAKSHINAM

പി എഫ് തട്ടിപ്പ് മുതൽ ഐ സി യു പീഡനം വരെ അരങ്ങേറുന്ന കോഴിക്കോട് മെഡിക്കൽ കോളേജിന്റെ യഥാർത്ഥ രോഗമെന്ത്?…

4 hours ago

“ഫ്യൂച്ചർ സെൻസ് ! +1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് പരിപാടിയുമായി ഭാരതീയ വിചാര കേന്ദ്രം ; ദ്വിദിന പരിപാടിക്ക് ശനിയാഴ്ച തുടക്കം

+1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ്, ലൈഫ് സ്‌കിൽ പരിപാടി സംഘടിപ്പിച്ച് ഭാരതീയ വിചാര കേന്ദ്രം. വരുന്ന ശനി,…

5 hours ago

കോഴിക്കോട് മെഡിക്കൽ കോളേജിലെ അവയവം മാറിയുള്ള ശസ്ത്രക്രിയ ! ഡോക്ടർക്കെതിരെ കേസെടുത്തു !

കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്കെതിരെ കേസെടുത്തു. സംഭവത്തില്‍ പെൺകുട്ടിയുടെ…

5 hours ago

ആവേശം ഉയർത്തുന്ന പ്രഖ്യാപനവുമായി കേന്ദ്ര മന്ത്രി അമിത് ഷാ|AMITHSHA

ബീഹാറിൽ വോട്ടർമാരെ ഇളക്കി മറിച്ച് ബിജെപി യുടെ വമ്പൻ പ്രഖ്യാപനം! #amitshah #sitadevi #bihar #bjp

5 hours ago

വിവാഹ ചടങ്ങിൽ പങ്കെടുക്കാനുള്ള തിടുക്കത്തിനിടെ മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്ന് വയസുകാരി മരിച്ചു ! ദാരുണ സംഭവം രാജസ്ഥാനിലെ കോട്ടയിൽ

കോട്ട : വിവാഹ ചടങ്ങിൽ പങ്കെടുക്കാനുള്ള തിടുക്കത്തിനിടെ മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്ന് വയസുകാരി മരിച്ച നിലയിൽ. രാജസ്ഥാനിലെ…

6 hours ago