ബംഗലൂരു: റംസാന്‍ പ്രമാണിച്ച് ഹിന്ദുവിന്റെ കടയില്‍ നിന്ന് വസ്ത്രങ്ങള്‍ വാങ്ങിയ യുവതികള്‍ക്ക് നേരെ മതമൗലികവാദികളുടെ കൈയ്യേറ്റ ശ്രമം. ദേവനഗരിയിലെ ഒരു കടയില്‍ നിന്നും വസ്ത്രങ്ങള്‍ വാങ്ങി പുറത്ത് വന്ന യുവതികളെ അക്രമികള്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു.
വസ്ത്രങ്ങള്‍ വാങ്ങിയ കടയില്‍ തന്നെ തിരിച്ചു കൊടുക്കാന്‍ ആക്രോശിക്കുന്ന രണ്ട് മുസ്ലീം യുവാക്കള്‍, യുവതികളുടെ കൈയ്യില്‍ നിന്നും വസ്ത്രങ്ങള്‍ കൈക്കലാക്കുകയും ഇവരെ നിര്‍ബന്ധിച്ച് ഓട്ടോയില്‍ കയറ്റി വിടുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് സാമൂഹിക മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
യുവതികള്‍ കടയില്‍ നിന്നും പുറത്തിറങ്ങിയ ഉടന്‍ ഒരു സംഘമാളുകള്‍ ഇവരെ വളയുകയും സദാചാര ഗുണ്ടായിസം നടത്തുകയും ചെയ്യുകയായിരുന്നു. ആ കടയില്‍ നിന്ന് തന്നെ സാധനം വങ്ങിയത് എന്തു കൊണ്ടാണെന്ന് ഇവര്‍ യുവതികളോട് ആവര്‍ത്തിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു കൂട്ടത്തില്‍ നിന്ന് രണ്ട് യുവാക്കള്‍ വന്ന് യുവതികളെ ഭീഷണിപ്പെടുത്തി പറഞ്ഞയച്ചത്.
സംഭവത്തില്‍ ശക്തമായ പ്രതികരണവുമായി ബിജെപി രംഗത്തെത്തി. ഹിന്ദുവിന്റെ കടയില്‍ നിന്ന് റംസാന്‍ വസ്ത്രങ്ങള്‍ വാങ്ങിയ യുവതികള്‍ക്കെതിരായ മൗലികവാദികളുടെ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് ബിജെപി എംപി ശോഭ കരന്തലജെ വ്യക്തമാക്കി.
ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ശരീയത്ത് നിയമം നടപ്പിലാക്കാന്‍ ശ്രമിച്ച മതമൗലിക വാദികള്‍ക്ക് ഇന്ത്യന്‍ നിയമം എന്താണെന്ന് ഉടന്‍ മനസ്സിലാകുമെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു.
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…