Kerala police will charge for security services
തിരുവനന്തപുരം: കഴക്കൂട്ടത്ത് മെഡിക്കല്‍ സ്റ്റോര്‍ ഉടമയെ മര്‍ദ്ദിച്ച എസ്ഐ യെ സ്ഥലം മാറ്റി. കഴക്കൂട്ടം എസ്ഐ സന്തോഷ് കുമാറിനെയാണ് സ്ഥലം മാറ്റിയത്. ഇന്നലെയാണ് ജനസേവ മെഡിക്കല്‍ ഷോപ്പ് ഉടമയെ എസ്ഐ കടയില്‍ കയറി മര്‍ദ്ദിച്ചത്.
എസ്ഐ മെഡിക്കല്‍ ഷോപ്പ് ഉടമയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കടയിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ സഹിതം വാര്‍ത്ത പുറത്തായതോടെ വിശദീകരണവുമായി എസ്ഐ രംഗത്ത് എത്തിയിരുന്നു.
മുഖാവരണം ധരിക്കാതിരുന്ന മെഡിക്കല്‍ ഷോപ്പ് ഉടമയോട് മാസ്ക് ഇടാന്‍ പറയുക മാത്രമാണ് താന്‍ ചെയ്തത് എന്നായിരുന്നു എസ്ഐയുടെ വിശദീകരണം.
എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ സഹിതം കടയുടമ പരാതി നല്‍കിയതോടെ എസ്ഐക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു. കണ്ട്രോള് റൂമിലേക്കാണ് ഇയാളെ സ്ഥലം മാറ്റിയിരിക്കുന്നത്. കട അടയ്ക്കണം എന്ന് ആവശ്യപ്പെട്ട് എസ്ഐ തന്നെ കടയില്‍ കയറി അകാരണമായി മര്‍ദ്ദിച്ചെന്ന് മെഡിക്കല്‍ ഷോപ്പ് ഉടമയുടെ പരാതിയില്‍ പറയുന്നു.
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…
ബ്രസീൽ : ഡൊണാൾഡ് ട്രമ്പിന്റെയും വിദേശ തന്ത്രങ്ങളെ തകർത്തെറിഞ്ഞ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ നേടിയ ചരിത്ര വിജയം.…