പാറ്റ്ന : ദശാബ്ദങ്ങള്ക്ക് ശേഷം ബീഹാറിലെ ഗ്രാമങ്ങള്ക്ക് ഹിമാലയം ദൃശ്യമായി.ബീഹാറിലെ സിംഗ്വാഹിനിയെന്ന ഗ്രാമത്തില് നിന്നെടുത്ത മഞ്ഞു മൂടിയ ഹിമാലയന് മലനിരകളുടെ ചിത്രങ്ങള് സമൂഹ മാധ്യമങ്ങളിലെല്ലാം ഇപ്പോള് വൈറലായി.
സിംഗ്വാഹിനി ഗ്രാമത്തിലെ ഗ്രാമപഞ്ചായത്ത് മുഖ്യ റിതു ജയ്സ്വാലാണ് ട്വിറ്ററില് ഈ ചിത്രം ആദ്യം പോസ്റ്റ് ചെയ്തത്.തന്റെ ഗ്രാമത്തില് നിന്നും ആദ്യമായാണ് താന് ഹിമാലയം കാണുന്നതെന്നും റിതു ട്വിറ്ററില് കുറിച്ചിട്ടുണ്ട്.
ലോക്ക്ഡൗണ് ജനങ്ങളെ ഒരുപാട് വലക്കുന്നുണ്ടെങ്കിലും പ്രകൃതി ശരിക്കും അതൊരു ആഘോഷമാക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നത്.മലിനമായിരുന്ന നദികളില് കുടിക്കാന് യോഗ്യമായ ശുദ്ധജലം നിറയുന്നു,വിഷപ്പുകകള് നിറഞ്ഞിരുന്ന അന്തരീക്ഷത്തിന്റെ ആധിപത്യം ശുദ്ധവായു ഏറ്റെടുക്കുന്നു.അങ്ങനെയങ്ങനെ ഒരുപാട് നല്ല മാറ്റങ്ങളാണ് ഈ ലോക്ക്ഡൗണ് കാലം പ്രകൃതിക്ക് സമ്മാനിച്ചത്.ഗംഗാ നദിയില് കുറച്ചു ദിവസം മുന്പ് ഡോള്ഫിനുകള് തിരികെ വന്നതും വലിയ വാര്ത്തയായിരുന്നു.
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…
മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…
സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…
ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…