Wednesday, December 24, 2025

ഹൈഡ്രോക്സി ക്ലോറിക്വിൻ പ്രതിരോധ മരുന്നായി ഉപയോഗിക്കാൻ കേന്ദ്ര അനുമതി

ദില്ലി : കോവിഡ്–19 നെതിരെ ഹൈഡ്രോക്സി ക്ലോറിക്വിൻ പ്രതിരോധ മരുന്നായി ഉപയോഗിക്കാൻ കേന്ദ്ര അനുമതി.ഇതിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട മാർഗരേഖയും സർക്കാർ പുറത്തിറക്കി.

അതിഗുരുതര സാഹചര്യങ്ങളിലുള്ള രോഗികളിൽ മരുന്ന് ഉപയോഗിക്കാമെന്ന ഐസിഎംആർ കർമസമിതിയുടെ ശുപാർശയാണ് ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ അംഗീകരിച്ചത്.

രോഗലക്ഷണങ്ങൾ ഇല്ലാത്തവരും എന്നാൽ, വൈറസ് പിടിപെടാൻ അതീവ സാധ്യതയുള്ളവരുമായ ആളുകളിൽ പ്രതിരോധ മരുന്നായി ഹൈഡ്രോക്സി ക്ലോറിക്വിൻ ഉപയോഗിക്കാം. ഇതുപയോഗിച്ചുവെന്നു കരുതി വൈറസ് പിടിപെടില്ലെന്ന ധാരണ വേണ്ടെന്നും സർക്കാ‍ർ മാർഗനിർദേശത്തിൽ വിശദീകരിക്കുന്നു.

Related Articles

Latest Articles