Kerala

സംസ്ഥാനത്ത് 10 മദ്യ ഷോപ്പുകൾ കൂടി തുറക്കുന്നു; 40-ഓളം ബാറുകൾക്ക് ലൈസൻസ് നൽകി

തിരുവനന്തപുരം: സംസ്ഥാനത്ത് 10 മദ്യ ഷോപ്പുകൾ കൂടി തുറക്കുന്നു. ബിവറേജസ് കോർപറേഷനും കൺസ്യൂമർഫെഡും 5 വീതമാണ് തുറക്കുന്നത്. ഈ വർഷം 15 ഷോപ്പുകൾ തുറക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. നീണ്ട കാലത്തിന് ശേഷമാണ് ഇത്രയധികം മദ്യ ഷോപ്പുകൾ തുറക്കുന്നത്. ഈ വർഷം നാൽപതോളം ബാറുകൾക്ക് ലൈസൻസും നൽകിയിട്ടുണ്ട്.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി പൂട്ടിപ്പോയ മദ്യഷോപ്പുകൾ പുനഃസ്ഥാപിക്കുക, ബിവറേജസ് കോർപറേഷൻ ശുപാർശ ചെയ്ത 175 പുതിയ ഷോപ്പുകൾ ആവശ്യാനുസരണം തുടങ്ങുക എന്നിവയ്‌ക്കായി 2022 മേയിൽ സർക്കാർ അനുമതി നൽകിയിരുന്നു. ഇതിന്റെ ഭാ​ഗമായാണ് പുതിയ മദ്യ ഷോപ്പുകൾ തുറക്കുന്നത്. തിരുവനന്തപുരം വട്ടപ്പാറ, കൊല്ലം ചാത്തന്നൂർ, ആലപ്പുഴ ഭരണിക്കാവ്, കോഴിക്കോട് കല്ലായി, മലപ്പുറം പരപ്പനങ്ങാടി എന്നിവിടങ്ങളിൽ ബവ്കോയും പാലക്കാട് കപ്ലിപ്പാറ, വയനാട് മേപ്പാടി, തിരുവനന്തപുരം അമ്പൂരി, കോഴിക്കോട് ബാലുശ്ശേരി എന്നിവിടങ്ങളിൽ കൺസ്യൂമർഫെഡുമായാണ് പൂട്ടിപ്പോയ ഷോപ്പുകൾ തുറന്നത്.

2016ൽ ഒന്നാം പിണറായി സർക്കാർ ഭരണത്തിലേറുമ്പോൾ 29 ബാറും 306 ബവ്കോ ഔട്ട്ലറ്റുമാണ് ഉണ്ടായിരുന്നത്. 440 ബാർ ലൈസൻസ് സർക്കാർ പുതുക്കിനൽകി. ഇതിനുപുറമേയാണ് 250ലേറെ പുതിയ ലൈസൻസ് വെറും ആറര വർഷത്തിനുള്ളിൽ നൽകുന്നത്. 720ൽ അധികം ബാറുകളും 300ൽ അധികം ബീയർ പാർലറുകളുമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. നഗരങ്ങളിൽ 91 ഷോപ്പും ഗ്രാമങ്ങളിൽ 84 ഷോപ്പും ഉൾപ്പെട്ട പട്ടികയാണ് ബവ്കോ ഇപ്പോൾ നൽകിയിരിക്കുന്നത്. ഇതിൽ 10 എണ്ണം കൂടി ബവ്കോ ഉടൻ ആരംഭിക്കും.

anaswara baburaj

Recent Posts

മുതലപ്പൊഴിയിലെ അപകടങ്ങൾ !ന്യൂനപക്ഷ കമ്മീഷന് റിപ്പോർട്ട് സമർപ്പിച്ചു

മുതലപ്പൊഴിയിലെ അപകടങ്ങളിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ ചെയർമാൻ അഡ്വ. എ.എ റഷീദിന്റെ നിർദ്ദേശ പ്രകാരം മത്സ്യബന്ധന…

4 hours ago

പ്രവാസികളെ വലച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് ! ഒമാനില്‍ നിന്നുള്ള കൂടുതൽ വിമാനങ്ങൾ റദ്ദാക്കി

ഒമാനില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ് . ജൂണ്‍ ഒന്നിനും ഏഴിനും ഇടയിലുള്ള…

4 hours ago

മോദിയുടെ വിജയം ഉറപ്പിച്ചു ! ചിലരൊക്കെ വോട്ടിങ് യന്ത്രത്തെ പഴി പറഞ്ഞു തുടങ്ങി |OTTAPRADHAKSHINAM|

ഇന്ത്യ ഓടിച്ചു വിട്ട ബുദ്ധിജീവിക്ക് ഇപ്പോൾ ഉറക്കം കിട്ടുന്നില്ല ! മോദിയുടെ വിജയം പ്രവചിച്ച് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളും |MODI| #modi…

4 hours ago

മകളെ കേസില്‍ നിന്നൊഴിവാക്കാന്‍ ചന്ദ്രശേഖര്‍ റാവുവിന്റെ ബ്ലാ-ക്ക്-മെ-യി-ലിം-ഗ് പദ്ധതി |

മദ്യനയക്കേസില്‍ ചില ട്വിസ്റ്റുകള്‍ തെലങ്കാനയില്‍ സംഭവിക്കുന്നു. ദില്ലി സര്‍ക്കാരിന്റെ മദ്യ നയക്കേസുമായി ഇഡി പിടിയിലായ കവിത ഇപ്പോഴും ജാമ്യം കിട്ടാതെ…

5 hours ago

മകളെ കേസില്‍ നിന്നൊഴിവാക്കാന്‍ ചന്ദ്രശേഖര്‍ റാവുവിന്റെ ബ്്ളാക്ക് മെയിലിംഗ് പദ്ധതി

മദ്യനയക്കേസില്‍ ചില ട്വിസ്റ്റുകള്‍ തെലങ്കാനയില്‍ സംഭവിക്കുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ മദ്യ നയക്കേസുമായി ഇഡി പിടിയിലായ കവിത ഇപ്പോഴും ജാമ്യം കിട്ടാതെ…

5 hours ago

വേനൽമഴയിൽ കഷ്ടത്തിലായി കെഎസ്ഇബി !സംസ്ഥാനത്തുടനീളം പോസ്റ്റുകളും ലൈനുകളും ട്രാൻസ്ഫോർമറുകളും തകർന്നു; നഷ്ടം 48 കോടിയിലേറെയെന്ന് പ്രാഥമിക കണക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് പെയ്തിറങ്ങിയ വേനൽമഴ കെഎസ്ഇബിക്ക് നൽകിയത് കനത്ത നഷ്ടത്തിന്റെ കണക്കുകൾ. കനത്ത മഴയിൽ സംസ്ഥാനത്തുടനീളം നിരവധി പോസ്റ്റുകളും…

5 hours ago