തമിഴ് സിനിമയിൽ അന്യ ഭാഷാ താരങ്ങൾ വേണ്ടെന്ന ഫെഫ്‌സി (ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യ) യുടെ തീരുമാനത്തിൽ രൂക്ഷമായി പ്രതികരിച്ച് നടൻ റിയാസ് ഖാൻ രംഗത്ത്. ഞങ്ങൾ ഇന്ത്യൻ സിനിമാ താരങ്ങളാണെന്നും നിരോധനം വന്നാൽ താൻ എല്ലാ സിനിമയിലും കയറി അഭിനയിക്കുമെന്നും റിയാസ് ഖാൻ തുറന്നടിച്ചു. ഷീല എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മദ്ധ്യമങ്ങളുമായി നടത്തിയ ചർച്ചയിലാണ് നടൻ രൂക്ഷമായി പ്രതികരിച്ചത്. തമിഴ് സിനിമകളിൽ അന്യഭാഷാ താരങ്ങൾ വേണ്ടെന്നും ചിത്രീകരണം തമിഴ്‌നാട്ടിൽ മാത്രം നടത്തണമെന്നും, അതേസമയം ഇവ ലംഘിച്ചാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നുമുള്ള നിലപാടാണ് ഫെഫ്‌സി മുന്നോട്ട് വച്ചത്.
‘ഞാൻ മലയാളി ആണെന്നും പഠിച്ചതും വളർന്നതും തമിഴ്‌നാട്ടിൽ ആണെന്നും കല്യാണം കഴിച്ച പെണ്ണ് തമിഴ് ആണെന്നും ഞാൻ മുസ്ലീം ആണ് വൈഫ് ഹിന്ദു ആണ്. ഇപ്പോൾ ഞങ്ങൾ എന്ത് ചെയ്യണമെന്നും ഞാൻ ഭാര്യയെ വിട്ട് ഇവിടെ വന്ന് നിൽക്കണോ? വൈഫ് തമിഴ്‌നാട്ടിൽ നിന്നാൽ മതിയോ? അതൊന്നും നടക്കുന്ന കാര്യം അല്ലെന്നും റിയാസ് ഖാൻ തുറന്നടിച്ചു.
തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രി കെ. മുരളീധരനും വകുപ്പ് സെക്രട്ടറിയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കടുക്കുന്നു. സെക്രട്ടറിയുമായുള്ള കടുത്ത അതൃപ്തി മന്ത്രി മുഖ്യമന്ത്രി…
ഡല്‍ഹി : കരിങ്കടലില്‍ വാണിജ്യ കപ്പലിന് നേരെ റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ. കപ്പലുകള്‍ക്ക് നേരെയുള്ള…
ഇസ്താംബൂള്‍ : കരിങ്കടലില്‍ ധാന്യങ്ങളുമായി സഞ്ചരിക്കുകയായിരുന്ന ചരക്കുകപ്പലിനുനേരെ ഡ്രോണ്‍ ആക്രമണം. ആക്രമണത്തില്‍ തീപിടിച്ച കപ്പല്‍ പിന്നീട് സമുദ്രത്തില്‍ മുങ്ങി. കപ്പലിന്റെ…
സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന 'ജയിലര്‍ 2' ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തുവന്നു. മുന്‍ ചിത്രമായ 'ജയിലറി'ന്റെ വന്‍…
ലണ്ടനില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം BA295, അയര്‍ലന്‍ഡിന് മുകളില്‍ വെച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍…
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…