Kerala

ജവാന്റെ വില കൂട്ടണം: ആവശ്യവുമായി ബെവ്കോ ; നടപടി സ്പിരിറ്റ് വില കൂടിയ സാഹചര്യത്തില്‍

തിരുവനന്തപുരം: ജവാൻ റമ്മിന്റെ വില വർദ്ധിപ്പിക്കണമെന്ന് ബെവ്കോയുടെ ശുപാര്‍ശ. തുടർന്ന് സംസ്ഥനത്ത് വില വർദ്ധിപ്പിക്കണമെന്ന ആവശ്യവുമായി ബെവ്കോ സർക്കാരിനെ സമീപിച്ചു. വില 10 % കൂട്ടണമെന്നാണ് ബെവ്കോ എം ഡി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇപ്പോൾ ലിറ്ററിന് 600 രൂപയാണ് വില.

അതേസമയം സ്പിരിറ്റിന്റെ വില കൂടിയ പശ്ചാത്തലത്തിലാണ് ജവാൻ റമ്മിന്റെ വില വർദ്ധിപ്പിക്കണമെന്ന ആവശ്യം ഉയർന്നത്. ലിറ്ററിന് 57 രൂപയായിരുന്ന സ്പിരിറ്റ് 67 ലേക്കെത്തിയതോടെ വിലവര്‍ദ്ധിപ്പിക്കാതെ പിടിച്ചു നില്‍ക്കാന്‍ കഴിയില്ലെന്നാണ് ​ബെവ്കോ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. സർക്കാർ ഉടമസ്ഥതയിലുളള മദ്യമാണ് ജവാൻ.

മാത്രമല്ല , ഇനിയും വിലവര്‍ദ്ധിപ്പിച്ചാല്‍ വ്യാജമദ്യം കൂടുന്നതിനു കാരണമാകുമെന്നും വിലയിരുത്തലുണ്ട്. അതുകൊണ്ടു തന്നെ മദ്യത്തിനു വിലവര്‍ദ്ധിപ്പിച്ച് വിലവര്‍ദ്ധന ഉപഭോക്താക്കളിലെത്താതെ നികുതി കുറയ്ക്കുകയെന്ന ആവശ്യവും ബലപ്പെട്ടിട്ടുണ്ട്. ഇതേതുടർന്ന് സംസ്ഥാനത്ത് വ്യാജ മദ്യ വില്‍പനയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് ഉണ്ട്. എക്‌സൈസ് ഇന്റലിജന്‍സിന്റേതാണ് ജാഗ്രതാ നിര്‍ദേശം. ബെവ്കോ ഔട്ട്‌ലറ്റുകളില്‍ വിലകുറഞ്ഞ മദ്യലഭ്യത കുറഞ്ഞതോടെയാണ് മുന്നറിയിപ്പ്. കരുതല്‍ നടപടി ആരംഭിച്ചെന്ന് എക്‌സൈസ് അറിയിച്ചു.

admin

Recent Posts

സുശീൽ കുമാർ മോദി അന്തരിച്ചു ! വിടവാങ്ങിയത് മൂന്ന് പതിറ്റാണ്ടിലേറെയായി ബിഹാറിലെ ബിജെപിയുടെ മുഖമായി മാറിയ നേതാവ്

ദില്ലി : ബിഹാർ മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായിരുന്ന സുശീൽ കുമാർ മോദി അന്തരിച്ചു. 72 വയസായിരുന്നു. അർബുദരോഗ…

3 hours ago

“പുഴു” സംവിധായകയുടെ ഭര്‍ത്താവ് നടത്തിയ വെളിപ്പെടുത്തലിൽ പുകഞ്ഞ് സാംസ്കാരിക കേരളം ! മെഗാസ്റ്റാറിനെ വലിച്ച് കീറുന്ന കുറിപ്പുമായി സംവിധായകൻ രാമസിംഹൻ

മമ്മൂട്ടി നായകമായി അഭിനയിച്ച പുഴു എന്ന സിനിമയുടെ സംവിധായക റത്തീനയുടെ ഭര്‍ത്താവ് മുഹമ്മദ് ഷര്‍ഷാദ് നടത്തിയ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് സാംസ്കാരിക…

3 hours ago

കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തകയ്ക്ക് നാല് വർഷങ്ങൾക്ക് ശേഷം മോചനം; തീരുമാനത്തെ സ്വാഗതം ചെയ്ത് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ

കോവിഡ് മഹാമാരിയുടെ ഭീകരത ആദ്യമായി ലോകത്തെ അറിയിച്ചതിന് തടവിലാക്കപ്പെട്ട ചൈനീസ് മാദ്ധ്യമ പ്രവർത്തകയ്ക്ക് ഒടുവിൽ തടവറയിൽ നിന്ന് മോചനമൊരുങ്ങുന്നു. വുഹാനിൽ…

4 hours ago

സ്‌ഫോടക വസ്തുക്കൾ എത്തിയത് പാർട്ടി കോടതിയുടെ വിധി പ്രകാരം ?|OTTAPRADAKSHINAM

രാഹുൽ ഗാന്ധി വിവാഹിതനാകുന്നു ! പ്രഖ്യാപനം റായ്‌ബറേലിയിൽ #cpm #rahulgandhi #cpm #krama#mani

4 hours ago

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ നടക്കുന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണുസത്രത്തിന്റെ തത്സമയക്കാഴ്ച

5 hours ago

രാഹുലിന് യുവമോർച്ചയുടെ മാസ്റ്റർ സ്ട്രോക്ക് ,വീണ്ടും പണി പാളി |RAHUL GANDHI

പ്രധാനമന്ത്രിയെ വെല്ലുവിളിച്ച രാഹുൽ ഗാന്ധിക്ക് യുവമോർച്ചയുടെ ചെക്ക് #narendramodi #rahulgandhi #bjp #congress #sandeepvachaspati

5 hours ago