k-surendran-speaks-against-ldf-and-udf
കൊച്ചി: കേരളം മതഭീകരവാദത്തിന്‍റെ കേന്ദ്രമായി മാറിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്‍ പറഞ്ഞു. നിലവിൽ എല്‍ഡിഎഫിനും യുഡിഎഫിനും ഈ ശക്തികളോട് സന്ധിചെയ്യുന്ന നിലപാടാണുള്ളതെന്നും മതഭീകരവാദശക്തികളും വര്‍ഗീയശക്തികളും, ഭരണപ്രതിപക്ഷത്തിന്‍റെ പിന്തുണയോടെയാണ് കേരളത്തില്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കോഴിക്കോടു നിന്ന് വെടിയുണ്ടകള്‍ കണ്ടെടുത്ത സംഭവം ഭീകരവാദത്തിന്‍റെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല കേരളത്തിൽ, ആയുധ പരിശീലനം നിര്‍ബാധം നടത്താമെന്ന അവസ്ഥയാണിപ്പോഴെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര ഇന്‍റലിജന്‍റ്സ് സംവിധാനം പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടും സംസ്ഥാനത്തെ പോലീസ് മുഖവിലയ്ക്കെടുക്കുന്നില്ലെന്നും മുസ്ലിം തീവ്രവാദ സംഘടനകള്‍ എന്ത് ചെയ്താലും, അതിന് രണ്ട് മുന്നണികളും മൗനാനുവാദം നൽകുകയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് വിദ്വേഷപ്രസംഗം നടത്തുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരെ എന്തുകൊണ്ട് നടപടിയില്ലെന്ന് അദ്ദേഹം ചോദിച്ചു. പല മതസംഘടനകള്‍ക്കും താലിബാന്‍റെ മനസാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു. സമസ്ത നേതാവ് ഒരു പെണ്‍കുട്ടിയെ വേദിയില്‍നിന്ന് ഇറക്കിവിട്ടതിനെ എംഎസ്എഫ് പിന്തുണയ്ക്കുമ്പോള്‍ ഇടത് യുവജന സംഘടനകള്‍ക്ക് മൗനമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ചൂണ്ടിക്കാട്ടി.
കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി നടന്നുവെന്ന വെളിപ്പെടുത്തലുകള്‍ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയാകുന്നു. കോടികള്‍…
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…