തിരുവനന്തപുരം: അതിതീവ്ര മഴയിൽ സംസ്ഥാനത്ത് 100 കോടിയിലധികം രൂപയുടെ കൃഷിനാശം സംഭവിച്ചുവെന്ന് കൃഷിമന്ത്രി പി പ്രസാദ്. മഴക്കെടുതിയിൽ കുട്ടനാട്ടിൽ വലിയ കൃഷിനാശം ഉണ്ടായെന്നും മടവീഴ്‌ച്ചയാണ് ഇവിടുത്തെ പ്രധാന പ്രതിസന്ധിയെന്നും അദ്ദേഹം പറഞ്ഞു.
മഴക്കെടുതിയിൽ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു.രണ്ട് വീടുകൾ പൂർണമായും തകർന്നു. ഇവർക്ക് ഉടൻ നഷ്ടപരിഹാരം നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൃഷിനാശം സംഭവിച്ച കർഷകർക്ക് ഇൻഷുറൻസ് പ്രകാരമുള്ള നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും നാശനഷ്ടങ്ങൾ തിട്ടപ്പെടുത്തുന്നതിന് ഉദ്യോഗസ്ഥരുടെ കുറവുണ്ടെങ്കിൽ മറ്റ് ഇടങ്ങളിൽ നിന്ന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ഇപ്പോഴുള്ള ഇൻഷുറൻസ് പദ്ധതി മെച്ചപ്പെടുത്തുമെന്നും സ്മാർട്ട് ഇൻഷൂറൻസ് പദ്ധതിയാണ് സർക്കാർ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണത്തെ വിള ഇൻഷുറൻസ് നഷ്ടപരിഹാരമായി 30 കോടി സർക്കാർ അനുവദിച്ചിട്ടുണ്ട്.നഷ്ടപരിഹാരത്തിനായി കൂടുതൽ തുക ധനവകുപ്പിനോട് ആവശ്യപ്പെട്ടു. കൃഷിനാശം തിട്ടപ്പെടുത്താൻ ആവശ്യമെങ്കിൽ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ച് വഴി ഉദ്യോഗാർഥികളെ എടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…