Thursday, May 9, 2024
spot_img

കടുത്ത മഴയിൽ സംസ്ഥാനത്ത് 100 കോടിരൂപയുടെ കൃഷിനാശം; ഇൻഷൂറൻസ് പദ്ധതി മെച്ചപ്പെടുത്തുമെന്ന് കൃഷി മന്ത്രി

തിരുവനന്തപുരം: അതിതീവ്ര മഴയിൽ സംസ്ഥാനത്ത് 100 കോടിയിലധികം രൂപയുടെ കൃഷിനാശം സംഭവിച്ചുവെന്ന് കൃഷിമന്ത്രി പി പ്രസാദ്. മഴക്കെടുതിയിൽ കുട്ടനാട്ടിൽ വലിയ കൃഷിനാശം ഉണ്ടായെന്നും മടവീഴ്‌ച്ചയാണ് ഇവിടുത്തെ പ്രധാന പ്രതിസന്ധിയെന്നും അദ്ദേഹം പറഞ്ഞു.

മഴക്കെടുതിയിൽ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു.രണ്ട് വീടുകൾ പൂർണമായും തകർന്നു. ഇവർക്ക് ഉടൻ നഷ്ടപരിഹാരം നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൃഷിനാശം സംഭവിച്ച കർഷകർക്ക് ഇൻഷുറൻസ് പ്രകാരമുള്ള നഷ്ടപരിഹാരം ഉറപ്പാക്കുമെന്നും നാശനഷ്ടങ്ങൾ തിട്ടപ്പെടുത്തുന്നതിന് ഉദ്യോഗസ്ഥരുടെ കുറവുണ്ടെങ്കിൽ മറ്റ് ഇടങ്ങളിൽ നിന്ന് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

ഇപ്പോഴുള്ള ഇൻഷുറൻസ് പദ്ധതി മെച്ചപ്പെടുത്തുമെന്നും സ്മാർട്ട് ഇൻഷൂറൻസ് പദ്ധതിയാണ് സർക്കാർ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണത്തെ വിള ഇൻഷുറൻസ് നഷ്ടപരിഹാരമായി 30 കോടി സർക്കാർ അനുവദിച്ചിട്ടുണ്ട്.നഷ്ടപരിഹാരത്തിനായി കൂടുതൽ തുക ധനവകുപ്പിനോട് ആവശ്യപ്പെട്ടു. കൃഷിനാശം തിട്ടപ്പെടുത്താൻ ആവശ്യമെങ്കിൽ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ച് വഴി ഉദ്യോഗാർഥികളെ എടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles