NATIONAL NEWS

ജമാഅത്തെ ഇസ്ലാമിയുടെ വേരുകളറുക്കുന്നുകശ്മീരിൽ നിരോധിത സംഘടന ജമാഅത്തെ ഇസ്ലാമിയുടെ 100 കോടിവിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടി

ശ്രീനഗർ : നിരോധിത സംഘടനയായ ജമാഅത്തെ ഇസ്ലാമിയുടെ 100 കോടി വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടി . ജമ്മു കശ്മീർ പോലീസ്, സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ പ്രത്യേക ശുപാർശ പ്രകാരമാണ് നടപടിയുണ്ടായത്. ജമ്മു കശ്മീരിലെ വിഘടനവാദ പ്രവർത്തനങ്ങൾക്കുള്ള ഫണ്ടിന്റെ ലഭ്യത തടയുക, ദേശവിരുദ്ധ ഘടകങ്ങളുടെയും തീവ്രവാദ ശൃംഖലകളുടെയും താവളം ഇല്ലാതാക്കുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തിയായിരുന്നു നടപടി.

കണ്ടുകെട്ടിയ വസ്തുവകകളിൽ പ്രവേശിക്കുന്നതിൽ ജമാ അത്തെ അംഗങ്ങൾക്ക് വിലക്കുണ്ട് . ജമാഅത്തെ ഇസ്ലാമിയുമായി ബന്ധപ്പെട്ട സ്വത്തുക്കൾ സീൽ ചെയ്തതിനു പുറമെ ബന്ധപ്പെട്ട റവന്യൂ രേഖകളിൽ ‘റെഡ് എൻട്രി’ നൽകിയതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഇതുകൂടാതെ, കുപ്‌വാര, കങ്കൻ (ഗന്തർബാൽ) പട്ടണങ്ങളിൽ ജമാഅത്തെ ഇസ്ലാമിയുടേതായുള്ള 12 വൻ കിട ഷോപ്പിംഗ് മാളുകളും സീൽ ചെയ്തിട്ടുണ്ട്.

ജമാഅത്തെ ഇസ്ലാമിക്ക് എതിരായ ഈ നടപടി ജമ്മു കശ്മീരിൽ വളരുന്ന തീവ്രവാദ ഭീഷണി ഒരു പരിധി വരെ ഇല്ലാതാക്കുമെന്ന് സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി പ്രസ്താവനയിൽ പറഞ്ഞു. ആദ്യഘട്ടത്തിൽ, ഷോപ്പിയാൻ ജില്ലയിൽ റെയ്ഡുകൾ നടത്തിയതിനു ശേഷമായിരുന്നു സ്വത്തുക്കൾ കണ്ടുകെട്ടിയത്. ഷോപ്പിയാനിൽ മാത്രം 2.58 കോടി രൂപ വിലമതിക്കുന്ന ഒമ്പത് വസ്തുവകകളാണ് കണ്ടെത്തിയത് .2019ൽ ജമാത്തെ ഇസ്ലാമിക്ക് 4,500 കോടി രൂപയുടെ സ്വത്തുക്കൾ ഉണ്ടെന്നാണ് കണക്കാക്കിയിരുന്നത്.

anaswara baburaj

Recent Posts

ക്‌നാനായ യാക്കോബായ സുറിയാനി സഭ മെത്രാപൊലീത്തയുടെ സസ്‌പെൻഷന് സ്റ്റേ ! കോട്ടയം മുൻസിഫ് കോടതിയുടെ നടപടി മെത്രാപോലീത്തയെ അനുകൂലിക്കുന്ന വിഭാഗം നൽകിയ ഹർജിയിൽ

ക്നാനായ യാക്കോബായ സുറിയാനി സഭ മെത്രാപോലീത്ത കുര്യാക്കോസ് മാർ സേവേറിയോസിന്റെ സസ്പെൻഷന് സ്റ്റേ. മെത്രാപോലീത്തയെ അനുകൂലിക്കുന്ന വിഭാഗം നൽകിയ ഹർജിയിൽ…

22 mins ago

ലോക്‌സഭാ തെരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിച്ചു!49 മണ്ഡലങ്ങള്‍ തിങ്കളാഴ്ച ബൂത്തിലേക്ക്

അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിച്ചു.. ഉത്തർപ്രദേശ് ,മഹാരാഷ്ട്ര, ബംഗാൾ , ഒഡീഷ ,ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളും…

23 mins ago

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തർക്കം ! യദു ഓടിച്ചിരുന്ന ബസിൽ പരിശോധന നടത്തി മോട്ടോർ വാഹന വകുപ്പ് ! ബസിന്റെ വേ​ഗപ്പൂട്ടും ജിപിഎസ്സും പ്രവർത്തനരഹിതമായിരുന്നുവെന്ന് കണ്ടെത്തൽ

നടുറോഡില്‍ ബസ് തടഞ്ഞുള്ള മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ യദു ഓടിച്ചിരുന്ന ബസിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തി. പോലീസിന്റെ…

1 hour ago