accident

ഫുട്പാത്തിലിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട കാർ കുട്ടികൾക്ക് മുകളിലൂടെ കയറിയിറങ്ങി;അമിതവേഗതയാണ് അപകടത്തിലെത്തിച്ചതെന്ന് ദൃക്സാക്ഷികൾ;ദൃശ്യങ്ങൾ പുറത്ത്

ദില്ലി:ഫുട്പാത്തിലിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട കാർ കുട്ടികൾക്ക് മുകളിലൂടെ കയറിയിറങ്ങി. ഗജേന്ദർ എന്ന മുപ്പതുകാരൻ ഓടിച്ചിരുന്ന മാരുതി ബ്രെസ്സ കാറാണ് കുട്ടികളെ ഇടിച്ചു വീഴ്ത്തിയത്.അപകടത്തിന്റെ
സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

പരിക്കേറ്റ പത്തും നാലും ആറും വയസ്സുള്ള കുട്ടികൾ നിലവിൽ ചികിത്സയിലാണ്. ടയർ പൊട്ടിയതാണ് നിയന്ത്രണം വിടാൻ കാരണമെന്നാണ് ഇയാൾ പോലീസിനെ അറിയിച്ചത്. എന്നാൽ അമിതവേഗതയാണ് അപകടത്തിലെത്തിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വൈറലായ സിസിടിവി വീഡിയോയിൽ ഡ്രൈവർക്ക് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കുട്ടികളിലേക്ക് ഇടിച്ചുകയറുന്നത് വ്യക്തമാണ്. ഇത് കണ്ട് സമീപത്ത് നിന്നവർ ഓടിക്കൂടുന്നതും രക്ഷാപ്രവർത്തനം നടത്തുന്നതും ദൃശങ്ങളിൽ കാണാം.

പത്തും നാലും വയസുള്ള രണ്ട് കുട്ടികൾ അപകടനില തരണം ചെയ്തതായും ആറ് വയസ്സുള്ള മറ്റൊരു കുട്ടി നിരീക്ഷണത്തിലാണെന്നും പോലീസ് അറിയിച്ചു.’രണ്ട് കുട്ടികൾക്ക് നിസാര പരിക്കേറ്റിട്ടുണ്ട്, മൂന്നാമന്റെ നില ഗുരുതരമായി തുടരുകയാണ്’- എന്നുമാണ് പോലീസ് അറിയിച്ചത്.അപകടത്തിൽപ്പെട്ട കാറും ഡ്രൈവറും പോലീസ് കസ്റ്റഡിയിലാണെന്നും. ഇയാൾക്കെതിരെ നിയമനടപടി ആരംഭിച്ചതായും പോലീസ് അറിയിച്ചു.

B4 Admin

Recent Posts

ഭക്തിയുടെ അമൃതധാരയായി ചക്കുളത്തുകാവ് പൊങ്കാല നവംബർ 24-ന് നിലവറദീപവും കാർത്തിക സ്തംഭവും ആത്മീയ ചടങ്ങുകൾക്ക് മാറ്റുകൂട്ടും!

ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…

1 day ago

സ്വന്തം വേർപാടിലും അഞ്ചുപേരിലൂടെ ജീവിച്ചിരിക്കുന്ന രുദ്രേഷ്: അവയവദാനത്തിലൂടെ മാതൃകയായി 17-കാരൻ!

തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…

1 day ago

ഭാരതീയ ജനസംഘത്തിന്റെ 75 വർഷത്തെ ചരിത്രവും ദേശസ്‌നേഹ നയങ്ങളും സനാതന മൂല്യങ്ങളുടെ അടിത്തറയിൽ പടുത്തുയർത്തിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്ലാറ്റിനം ജൂബിലി സ്മരണകൾ!

ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…

1 day ago

ഡോ. മോഹൻജി ഭാഗവതിന്റെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ വികസനരേഖ: വിശേഷണവുമായി മണിപ്പൂർ സർവകലാശാല വൈസ് ചാൻസലർ

രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…

2 days ago

മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്: മുഖ്യപ്രതി സൗരഭ് ചന്ദ്രാകറിനെ ഒമാനിൽ നിന്ന് ഇന്ത്യയിലെത്തിച്ച് സിബിഐ

രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…

2 days ago

രാഷ്ട്രീയ ഏകതാ ദിവസ് 2026: ഐക്യഭാരതത്തിന്റെ ശിൽപി സർദാർ വല്ലഭ്ഭായ് പട്ടേലിനെ സ്മരിച്ച് രാജ്യം

2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…

2 days ago