India

ജനകോടികളെ പ്രചോദിപ്പിച്ച മൻ കി ബാത്ത് നൂറിന്റെ നിറവിൽ; ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൽ ജന മനസ്സുകളെ ഭരണകൂടത്തോട് ചേർത്ത് നിർത്തിയ മോദി മാജിക്കിന് ലോകത്തിന്റെ ആദരം; രാജ്യമെമ്പാടും വിപുലമായ പരിപാടികൾ; തിരുവനന്തപുരത്ത് രാജ്ഭവനിലെ പ്രത്യേക പരിപാടിയിൽ തത്വമയിയും

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന് പ്രചോദനമേകിയ വാക്കുകൾക്ക് ഇന്ന് നൂറിന്റെ നിറവ്. 2014 ഒക്ടോബർ 03 ന് റേഡിയോയിലൂടെ പ്രധാനമന്ത്രി രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്ന പരിപാടിയായ മൻ കി ബാത്തിന്റെ ആദ്യ എപ്പിസോഡ് സംപ്രേക്ഷണം ചെയ്തപ്പോൾ നെറ്റി ചുളിച്ചവർ രാജ്യത്തുണ്ടായിരുന്നു. ടെലിവിഷനും ഇന്റർനെറ്റും അടക്കം ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ നിലനിൽക്കുമ്പോൾ എന്തുകൊണ്ട് റേഡിയോ എന്ന് പലരും ചോദിച്ചിട്ടുണ്ടാകും. പക്ഷെ പ്രധാനമന്ത്രി നരേന്ദ്രമോദി ഗ്രാമങ്ങളിൽ കുടികൊള്ളുന്ന രാഷ്ട്രത്തിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ വ്യക്തിയാണ്. 130 കോടി ജനങ്ങളിൽ ഒരാളെയും വിടാതെ ഈ മഹത്തായ രാഷ്ട്രത്തിന്റെ സുസ്ഥിര വികസനത്തിന് ഒപ്പംകൂട്ടാനുള്ള ശക്തമായ മദ്ധ്യമമാണ് റേഡിയോ എന്നദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. സർക്കാരിനെ എന്നും ജനങ്ങൾക്കൊപ്പം നിർത്താൻ മൻ കി ബാത്തിന് സാധിച്ചിട്ടുണ്ട്. ജനങ്ങളോട് സംവദിച്ച് അവരിൽ നിന്ന് ആശയങ്ങൾ ഉൾക്കൊണ്ട് അവരെ മുൻപില്ലാത്ത വിധം പ്രചോദിപ്പിച്ച് സബ് ക സാത് സബ്‌കാ വികാസ് എന്ന ലക്ഷ്യത്തിലേക്കടുക്കുമ്പോൾ രാജ്യത്ത് പിറന്നത് പുതുചരിത്രം.

മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ് ഇന്ന് രാവിലെ 11:00 മണിക്കാണ് സംപ്രേക്ഷണം ചെയ്യുക. രാജ്യമെമ്പാടും വിപുലമായ ക്രമീകരണങ്ങളാണ് മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡിന്റെ വരവേൽക്കാൻ ഒരുക്കിയിരിക്കുന്നത്. 100 ദിവസത്തെ കർമ്മ പദ്ധതിക്ക് വിനോദ സഞ്ചാര വകുപ്പ് ഇതുമായി ബന്ധപ്പെട്ട് രൂപം നൽകിയിരിക്കുന്നു. പ്രധാനമന്ത്രിയുടെ ഇന്നത്തെ അഭിസംബോധനയ്ക്ക് ലോകരാജ്യങ്ങളുടെ ആദരവിന്റെ പ്രതീകമായി മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ് യുഎന്‍ ആസ്ഥാനത്ത് സംപ്രേഷണം ചെയ്യും. മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്ത്യൻ സമൂഹം നൂറാം പതിപ്പിനെ വലിയ ആവേശത്തോടെ സ്വാഗതം ചെയ്യാൻ ഒരുങ്ങിക്കഴിഞ്ഞു. കേരളത്തിലും നിരവധി കേന്ദ്രങ്ങളിൽ മൻ കി ബാത്ത് വലിയ ആഘോഷത്തോടെ സംപ്രേക്ഷണം ചെയ്യും. തിരുവനന്തപുരത്ത് രാജ്ഭവനിൽ ക്ഷണിക്കപ്പെട്ട സദസ്സിനോടൊപ്പം ഗവർണറും മൻ കി ബാത്തിൽ പങ്കുചേരും. തത്വമയി ചീഫ് എഡിറ്റർ രാജേഷ് പിള്ളയും ചടങ്ങിൽ പങ്കെടുക്കും.

ഒരു രാഷ്ട്രത്തിന്റെ തലവൻ എല്ലാമാസവും ഒരു മുടക്കവും കൂടാതെ ജനങ്ങളെ അഭിസംബോധന ചെയ്‌ത ചരിത്രം ലോകത്തെവിടെയുമില്ല. നൂറു എപ്പിസോഡുകൾ പിന്നിടുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ലോക ചരിത്രത്തിൽ മറ്റൊരു അദ്ധ്യായം കുറിക്കുകയാണ്. രാജ്യത്തിന്റെ സുസ്ഥിര വികസനത്തിന് മൻ കി ബാത്ത് വലിയ സംഭാവനകൾ നൽകിയതായി ബിൽഗേറ്റ്സ് ഫൌണ്ടേഷൻ അറിയിച്ചു. ഇത് കോടിക്കണക്കിന് ജനങ്ങളെ പ്രചോദിപ്പിച്ചതായും ജനാധിപത്യത്തിന് മൻ കി ബാത്ത് ശക്തമായ അടിത്തറ നൽകിയതായി കേന്ദ്രമന്ത്രി അമിത് ഷായും അഭിപ്രായപ്പെട്ടു.

Kumar Samyogee

Recent Posts

ഹമാസിനെ പിന്തുണച്ചുള്ള മുദ്രാവാക്യങ്ങൾ അംഗീകരിക്കാനാവില്ല; ഭീകര സംഘടനയ്ക്ക് നഗരത്തിൽ സ്ഥാനമില്ല ! തള്ളിപ്പറഞ്ഞ് മംദാനി; ഇസ്‌ലാമിസ്റ്റുകൾക്ക് അപ്രതീക്ഷിത തിരിച്ചടി

ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…

10 hours ago

അമേരിക്കയിൽ നടുക്കുന്ന കൂട്ടക്കുരുതി; മിസിസിപ്പിയിൽ മൂന്നിടങ്ങളിലായി നടന്ന വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു, പ്രതി പിടിയിൽ

മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…

11 hours ago

വൻ സുരക്ഷാ വീഴ്ച !! ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബ്ബിൽ !

സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…

12 hours ago

ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘം !!! മകരവിളക്ക് ദിവസം ബിജെപി-എന്‍ഡിഎയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധപരിപാടി സംഘടിപ്പിക്കുമെന്ന് രാജീവ്‌ ചന്ദ്രശേഖർ

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…

13 hours ago

അയോദ്ധ്യ രാമക്ഷേത്രത്തിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമം! കശ്മീർ സ്വദേശി കസ്റ്റഡിയിൽ, സുരക്ഷാ ഏജൻസികൾ ചോദ്യം ചെയ്യുന്നു

അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…

14 hours ago