Unni Mukundan congratulates National Award winners
പന്തളം: ശബരീശന്റെ ഉറക്കുപാട്ടായ ഹരിവരാസനം വിരചിതമായിട്ട് നൂറു വർഷം പൂർത്തിയാവുകയാണ്. 1923ൽ സ്വർഗ്ഗീയ കോന്നകത്ത് ജാനകിയമ്മയാണ് ഹരിവരാസന കീർത്തനത്തിന്റെ രചന നിർവ്വഹിച്ചത്. ഈ പ്രശസ്ത കീർത്തനത്തിന്റെ ശതാബ്ദി 18 മാസങ്ങൾ നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷ പരിപാടികളോടെ ആഗോളതലത്തിൽ നടത്തുന്നതിന് ശബരിമല അയ്യപ്പ സേവാ സമാജംസംഘാടകർ തീരുമാനിച്ചു.
ഹരിവരാസന ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ഉദ്ഘാടന മഹോത്സവം 2022 ആഗസ്റ്റ് 29 തിങ്കളാഴ്ച പന്തളത്ത് ആരംഭിക്കും. ഇതിന്റെ ഉദ്ഘാടന പരിപാടികൾ ദേശീയ ശ്രദ്ധ ആകർഷിക്കുന്നത്തിനായി സമൂഹത്തിലെ ശ്രേഷ്ഠ വ്യക്തികളും, വിവിധ ആദ്ധ്യാത്മിക, സാമൂഹിക, സാംസ്കാരിക സംഘടനകളിലെ പ്രഗത്ഭമതികളും അണിനിരക്കും. കൂടാതെ വിപുലമായ ഒരു സ്വാഗതസംഘം രൂപീകരിക്കുവാനും തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി 2022 ജൂലൈ 10 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് പന്തളം നാനാക് കൺവെൻഷൻ സെന്ററിൽ ചേരുന്ന യോഗത്തിൽ സ്വാഗത സംഘം രൂപീകരിക്കും. സ്വാഗത സംഘ രൂപീകരണ യോഗം പ്രശസ്ത ചലച്ചിത്ര നടൻ ഉണ്ണി മുകുന്ദൻ ഉദ്‌ഘാടനം ചെയ്യും. സ്വാഗത സംഘ രൂപീകരണയോഗത്തിന്റെ തത്സമയക്കാഴ്ച തത്വമയി നെറ്റ്‌വർക്കിൽ.
തത്സമയക്കാഴ്ച്ചക്കായി http://bit.ly/3Gnvbys
കഞ്ചിക്കോട് : കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസില്‍ നിർണ്ണായക അറസ്റ്റുമായി പ്രത്യേക അന്വേഷണ സംഘം. കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരാണ്…
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…