Tuesday, May 7, 2024
spot_img

ഹരിവരാസന ശതാബ്ദി ഉദ്ഘാടന സമ്മേളനം സ്വാഗത സംഘം രൂപീകരണം ഞായറാഴ്ച; ഉണ്ണിമുകുന്ദൻ ഉദ്‌ഘാടനം ചെയ്യും

പന്തളം: ശബരീശന്റെ ഉറക്കുപാട്ടായ ഹരിവരാസനം വിരചിതമായിട്ട് നൂറു വർഷം പൂർത്തിയാവുകയാണ്. 1923ൽ സ്വർഗ്ഗീയ കോന്നകത്ത് ജാനകിയമ്മയാണ് ഹരിവരാസന കീർത്തനത്തിന്റെ രചന നിർവ്വഹിച്ചത്. ഈ പ്രശസ്ത കീർത്തനത്തിന്റെ ശതാബ്ദി 18 മാസങ്ങൾ നീണ്ടുനിൽക്കുന്ന വിപുലമായ ആഘോഷ പരിപാടികളോടെ ആഗോളതലത്തിൽ നടത്തുന്നതിന് ശബരിമല അയ്യപ്പ സേവാ സമാജംസംഘാടകർ തീരുമാനിച്ചു.

ഹരിവരാസന ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ഉദ്ഘാടന മഹോത്സവം 2022 ആഗസ്റ്റ് 29 തിങ്കളാഴ്ച പന്തളത്ത് ആരംഭിക്കും. ഇതിന്റെ ഉദ്ഘാടന പരിപാടികൾ ദേശീയ ശ്രദ്ധ ആകർഷിക്കുന്നത്തിനായി സമൂഹത്തിലെ ശ്രേഷ്ഠ വ്യക്തികളും, വിവിധ ആദ്ധ്യാത്മിക, സാമൂഹിക, സാംസ്കാരിക സംഘടനകളിലെ പ്രഗത്ഭമതികളും അണിനിരക്കും. കൂടാതെ വിപുലമായ ഒരു സ്വാഗതസംഘം രൂപീകരിക്കുവാനും തീരുമാനിച്ചിരിക്കുകയാണ്. ഇതിനായി 2022 ജൂലൈ 10 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് പന്തളം നാനാക് കൺവെൻഷൻ സെന്ററിൽ ചേരുന്ന യോഗത്തിൽ സ്വാഗത സംഘം രൂപീകരിക്കും. സ്വാഗത സംഘ രൂപീകരണ യോഗം പ്രശസ്ത ചലച്ചിത്ര നടൻ ഉണ്ണി മുകുന്ദൻ ഉദ്‌ഘാടനം ചെയ്യും. സ്വാഗത സംഘ രൂപീകരണയോഗത്തിന്റെ തത്സമയക്കാഴ്ച തത്വമയി നെറ്റ്‌വർക്കിൽ.

തത്സമയക്കാഴ്ച്ചക്കായി http://bit.ly/3Gnvbys

Related Articles

Latest Articles