Kerala

സ്റ്റേഷനിലേക്ക് വലിച്ചിഴച്ച്‌ കൊണ്ടുപോയി! ഭർത്താവിനെ കെട്ടി തൂക്കുമെന്ന് ഭീഷണി, രാത്രി മുഴുവന്‍ യുവതിയെ സ്റ്റേഷന് പുറത്ത് നിർത്തി പോലീസുകാർ: ഒടുവിൽ ദമ്പതിമാർക്കെതിരെ പൊലീസിനെ ആക്രമിച്ചെന്നും ജോലി തടസ്സപ്പെടുത്തിയെന്നും ആരോപിച്ച്‌ കേസ്: തലശ്ശേരിയിൽ കടൽപ്പാലം കാണാനെത്തിയ ദമ്പതിമാർക്കുനേരെ പോലീസിന്റെ സദാചാര ആക്രമണം; സിഐക്കും എസ്‌ഐക്കുമെതിരെ അന്വേഷണം

കണ്ണൂര്‍: രാത്രി കടൽപ്പാലം കാണാനെത്തിയ ദമ്പതിമാർക്കുനേരെ സദാചാര ആക്രമണം. കണ്ണൂർ തലശ്ശേരിയിലാണ് സംഭവം നടന്നത്. ആക്രമണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് സിറ്റി പൊലീസ് കമ്മീഷണര്‍.

തലശ്ശേരി ഇന്‍സ്പെക്ടര്‍ക്കും എസ്‌ഐക്കുമെതിരെ വകുപ്പുതല അന്വേഷണത്തിനാണ് നിദ്ദേശം ഇരുവര്‍ക്കുമെതിരായ ആരോപണം തലശ്ശേരി എസിപിയും സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്‍പിയും പ്രത്യേയകം അന്വേഷിക്കും. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും വൂണ്ട് സര്‍ട്ടിഫിക്കറ്റും പരിശോധിക്കാനും കമ്മീഷണ‌ര്‍ ആര്‍. ഇളങ്കോ നിര്‍ദേശിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയ ശേഷം ഇക്കാര്യത്തില്‍ തുടര്‍ നടപടി ഉണ്ടാകുമെന്ന് കമ്മീഷണര്‍ വ്യക്തമാക്കി.

സദാചാര ആക്രമണം നേരിട്ട ദമ്പതിമാ‍ര്‍, തലശ്ശേരി പൊലീസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു. സദാചാര പൊലീസ് ചമയുകയും മര്‍ദ്ദിച്ച ശേഷം അറസ്റ്റ് ചെയ്യുകയും ചെയ്തതായാണ് ദമ്പതിമാരുടെ പരാതി. ദമ്പതിമാരായ മേഘ, പ്രത്യൂഷ് എന്നിവര്‍ക്കാണ് പൊലീസില്‍ നിന്ന് മോശം അനുഭവം ഉണ്ടായത്. രാത്രി കടല്‍പ്പാലം കാണാന്‍ പോയപ്പോള്‍ പൊലീസില്‍ നിന്ന് ദുരനുഭവം ഉണ്ടായെന്നാണ് പരാതി.

പൊലീസില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായപ്പോള്‍ തിരികെ ചോദ്യങ്ങള്‍ ചോദിച്ചു. പിന്നാലെ പൊലീസ് അസഭ്യ വര്‍ഷം നടത്തി. സ്റ്റേഷനിലേക്ക് വലിച്ചിഴച്ച്‌ കൊണ്ടുപോയി ഭര്‍ത്താവിനെ മര്‍ദ്ദിച്ചെന്നും മേഘ പറഞ്ഞു. ഭര്‍ത്താവിനെ സ്റ്റേഷനില്‍ കെട്ടിത്തൂക്കും എന്ന് ഭീഷണിപ്പെടുത്തി. രാത്രി മുഴുവന്‍ പൊലീസ് സ്റ്റേഷന് പുറത്ത് നിര്‍ത്തിയെന്നും മേഘ പറഞ്ഞു. തുടര്‍ന്ന് പൊലീസിനെ ആക്രമിച്ചെന്നും ജോലി തടസ്സപ്പെടുത്തിയെന്നും ആരോപിച്ച്‌ ഇരുവര്‍ക്കുമെതിരെ കേസെടുത്തു. ഈ കേസില്‍ നിലവില്‍ റിമാന്‍ഡിലാണ് പ്രത്യുഷ്. മേഘയ്ക്ക് ജാമ്യം ലഭിച്ചു.

 

admin

Recent Posts

തിരുവല്ലയിലെ വിശാലഹൃദയരായ പോലീസുകാര്‍; കൊട്ടാരക്കരയിലെ വന്ദനാ ദാസ് സംഭവം ആവര്‍ത്തിക്കാത്തതു ഭാഗ്യം

സംസ്ഥാനമൊട്ടാകെ ദിനം പ്രതി ടണ്‍ കണക്കിന് മ-യ-ക്കു മരുന്നുകള്‍ പിടികൂടുന്നു. വഴി നീളേ ബാറുകള്‍ തുറക്കുന്നു...അ-ക്ര-മി-ക-ളുടെ കൈകളിലേക്ക് നാടിനെ എറിഞ്ഞു…

1 hour ago

ബൂത്ത്തല പ്രവർത്തകരിൽ നിന്ന് ശേഖരിച്ച കണക്കുകൾ വിലയിരുത്തി ബിജെപി I POLL ANALYSIS

രണ്ടിടത്ത് വിജയം ഉറപ്പ് ; മറ്റു രണ്ടിടത്ത് അട്ടിമറി സാധ്യത ! കണക്കുസഹിതം ബിജെപിയുടെ അവലോകനം ഇങ്ങനെ #loksabhaelection2024 #bjp…

2 hours ago

മത്സരം കഴിഞ്ഞ് സുധാകരൻ തിരിച്ചുവന്നപ്പോൾ കസേര പോയി

മൈക്കിന് വേണ്ടി അടികൂടിയ സുധാകരനെ പിന്നിൽ നിന്ന് കുത്തി സതീശൻ | 0TTAPRADAKSHINAM #vdsatheesan #ksudhakaran

2 hours ago

തിരുവല്ലയിലെ വിശാലഹൃദയരായ പോലീസുകാര്‍; കൊട്ടാരക്കരയിലെ വന്ദനാ ദാസ് സംഭവം ആവര്‍ത്തിക്കാത്തതു ഭാഗ്യം….ഇന്നത്തെ ഒരു വാര്‍ത്ത ഇങ്ങനെയാണ്…

തിരുവല്ലയില്‍ സ്‌കൂട്ടര്‍ യാത്രികയെ തടഞ്ഞു നിര്‍ത്തിയ ശേഷം വലിച്ചു താഴെയിട്ട് മദ്യപാനി. തിരുവല്ല സ്വദേശി ജോജോ ആണ് യുവതിയുടെ നേര്‍ക്ക്…

2 hours ago

റഷ്യയിലേക്കുള്ള മനുഷ്യക്കടത്ത് !കഠിനംകുളം സ്വദേശികളായ 2 ഇടനിലക്കാരെ അറസ്റ്റ് ചെയ്ത് സിബിഐ

റഷ്യൻ മനുഷ്യക്കടത്ത് കേസിൽ ഇടനിലക്കാരായ രണ്ട് പേരെ സിബിഐ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കഠിനംകുളം സ്വദേശികളായ അരുൺ, പ്രിയൻ എന്നിവറിയാണ്…

3 hours ago

അവസാനത്തെ വിക്കറ്റ് ഉടൻ വീഴും ; ബിജെപി വീഴ്ത്തിയിരിക്കും !

ആര്യ രാജേന്ദ്രൻ കസേരയിൽ നിന്നിറങ്ങാൻ ഒരുങ്ങിയിരുന്നോ ; മേയറൂട്ടിയുടെ ഭരണമികവ് തുറന്നുകാട്ടി കരമന അജിത് | KARAMANA AJITH #mayoraryarajendran…

3 hours ago