Sunday, December 14, 2025

തെരുവ് നായ ആക്രമണത്തിൽ കുട്ടിയുൾപ്പെടെ 11 പേര്‍ക്ക് പരിക്ക്; നായയെ നാട്ടുകാർ തല്ലിക്കൊന്നു

കൊല്ലം: കൊല്ലത്ത് തെരുവുനായയുടെ ആക്രമണത്തില്‍ ഒരു കുട്ടിയുൾപ്പെടെ 11 പേര്‍ക്ക് പരിക്ക്. കൊല്ലം അലയമണ്‍ കരുകോണിലാണ് സംഭവം. ആക്രമണം നടത്തിയ തെരുവുനായയെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു.

ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു തെരുവുനായയുടെ ആദ്യത്തെ ആക്രമണം. ലാബില്‍ രക്തം പരിശോധിക്കാന്‍ വന്ന ആള്‍ക്കും മറ്റൊരാൾക്കുമാണ് ആദ്യം തെരുവുനായയുടെ കടിയേറ്റത്. ഒരു മണിക്കൂറിന് ശേഷം പ്രദേശത്ത് വീണ്ടുമെത്തിയ തെരുവുനായ വീണ്ടും ആളുകളെ ആക്രമിക്കുകയായിരുന്നു. പ്രദേശത്തെ മറ്റ് തെരുവ് നായകളെയും ഈ നായ കടിച്ചിരുന്നോ എന്ന് സംശയമുണ്ട്.

Related Articles

Latest Articles