Wednesday, December 24, 2025

ഉത്തർപ്രദേശിൽ ട്രാക്ടര്‍ തലകീഴായി മറിഞ്ഞു: നാല് കുട്ടികള്‍ അടക്കം 11 പേർ മരിച്ചു

ലക്‌നൗ: ഉത്തർപ്രദേശിൽ ട്രാക്ടർ മറിഞ്ഞ് നാല് കുട്ടികളടക്കം പതിനൊന്ന് പേര്‍ മരിച്ചു. ആറ് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ ത്സാൻസിയിലാണ് അപകടമുണ്ടായത്. യാത്രയ്ക്ക് ഉപയോഗിക്കുന്ന ട്രാക്ടര്‍ ട്രോളിയാണ് അപകടത്തില്‍പ്പെട്ടത്.

അതേസമയം പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ ലഭ്യമാക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശിച്ചു. പാതയ്ക്ക് കുറുകെ കടന്ന ഒരു കന്നുകാലിയുമായുള്ള കൂട്ടിയിടി ഒഴിവാക്കാന്‍ ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ വാഹനം തലകീഴായി മറിയുകയായിരുന്നു. തുടർന്ന് നാല് കുട്ടികളും ഏഴ് സ്ത്രീകളുമാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട ട്രാക്ടറിൽ 30 പേര്‍ ഉണ്ടായിരുന്നു.

മധ്യപ്രദേശിലെ പണ്‍ഡോഖറില്‍ നിന്നും ഇറാച്ചിലേക്ക് പോകുകയായിരുന്ന കുടുംബാംഗങ്ങളാണ് അപകടത്തില്‍പ്പെട്ടതെന്ന് എസ്.പി. ശിവഹരി മീണ പറഞ്ഞു. തുടർന്ന് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles