പ്രതീകാത്മക ചിത്രം
തൊടുപുഴ : കനത്ത മഴയോടൊപ്പമുണ്ടായ ഇടിമിന്നലേറ്റു പാറമടയിലെ 11 തൊഴിലാളികൾക്ക് പരിക്ക്. പരിക്കേറ്റവരിൽ 2 പേരുടെ നില ഗുരുതരമാണ്. തൊടുപുഴ ആലക്കോട് കച്ചിറപ്പാറയിലുള്ള പാറമടയിൽ ഇന്നലെ വൈകുന്നേരം മൂന്നരമണിയോടെയായിരുന്നു സംഭവം.
പൂപ്പാറ സ്വദേശി രാജ (45), മൂന്നാർ സ്വദേശി പ്രകാശ് (18), എരുമേലി സ്വദേശി അശ്വിൻ (22), കൊല്ലം സ്വദേശി അഖിലേഷ് (25), പെരുമ്പാവൂർ സ്വദേശി അശോകൻ (70), തമിഴ്നാട് സ്വദേശികളായ വിജയ് (22), സൂര്യ (22), ജയൻ (55), ധർമലിംഗം (31), മദൻരാജ് (22), ജോൺ (32) എന്നിവർക്കാണു സംഭവത്തിൽ പരിക്കേറ്റത്. ഇവരെ തൊടുപുഴയിലെ വിവിധ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പൂപ്പാറ സ്വദേശി രാജ, തമിഴ്നാട് സ്വദേശി മദൻരാജ് എന്നിവരുടെ സ്ഥിതി ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
പാറമടയിൽ തൊഴിലാളികൾക്കു വിശ്രമിക്കാൻ നിർമിച്ചിരിക്കുന്ന താൽക്കാലിക ഷെഡിൽ മഴയത്തു തൊഴിലാളികൾ നിൽക്കുമ്പോഴാണു ശക്തമായ മിന്നലുണ്ടായത്.
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…