Tuesday, December 16, 2025

11 വർഷത്തെ അന്താരാഷ്ട്ര കിരീട വരൾച്ചയ്ക്ക് അറുതി!യുവേഫ നേഷന്‍സ് ലീഗ് കിരീടം സ്പെയിനിന്‌

റൊട്ടെര്‍ഡാം : യുവേഫ നേഷന്‍സ് ലീഗിലെ തങ്ങളുടെ പ്രഥമ കിരീടം സ്വന്തമാക്കി സ്‌പെയിന്‍. ഫൈനല്‍ പോരാട്ടത്തില്‍ സ്റ്റാർ മിഡ്ഫീൽഡർ ലൂക്ക മോഡ്രിച് നയിച്ച ക്രൊയേഷ്യയെ ഷൂട്ടൗട്ടില്‍ തകര്‍ത്താണ് (5-4) സ്‌പെയിന്‍ തങ്ങളുടെ 11 വർഷത്തെ അന്താരാഷ്ട്ര കിരീട വരൾച്ചയ്ക്ക് അന്ത്യം കുറിച്ചത്.

നിശ്ചിത സമയത്തും അധിക സമയത്തും ഗോൾ കണ്ടെത്തുന്നതിൽ ഇരു ടീമും പരാജയപ്പെട്ടപ്പോഴാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. സ്പെയിനിന്റെ വിജയത്തിൽ ക്രൊയേഷ്യക്ക് തങ്ങളുടെ ആദ്യ അന്താരാഷ്ട്ര കിരീടം എന്ന സ്വപ്‌നമാണ് പൊലിഞ്ഞത് . അതെ സമയം 2012 യൂറോ ചാമ്പ്യന്‍മാരായ ശേഷം ആദ്യമായാണ് സ്പെയിൻ ഒരു അന്താരാഷ്ട്ര ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കുന്നത്.

Related Articles

Latest Articles