India

വളർത്തുനായ ആക്രമണം; പാർക്കിൽ കളിക്കുന്നതിനിടെ പിറ്റ് ബുള്ളിന്റെ കടിയേറ്റ് 11 വയസ്സുകാരൻ; മുഖത്ത് 200 ഓളം തുന്നൽ

വീടിനടുത്തുള്ള പാർക്കിൽ കളിക്കുന്നതിനിടെ 11 കാരന് നേരെ വളർത്തുനായയുടെ ആക്രമണം. പിറ്റ് ബുൾ ആക്രമണത്തിൽ പരുക്കേറ്റ കുട്ടിയുടെ മുഖത്തിന് 200 ഓളം തുന്നലുകൾ വേണ്ടിവന്നു.

ഉടമയായ പെൺകുട്ടിക്കൊപ്പം പാർക്കിൽ എത്തിയ നായ പെട്ടന്ന് ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളിൽ നായ കുട്ടിക്ക് നേരെ പാഞ്ഞടുക്കുന്നത്‌ കാണാം. കുട്ടിയുടെ മുകളിലേക്ക് ചാടി വീണ പിറ്റ് ബുൾ മുഖത്ത് കടിച്ചു. മറ്റൊരാൾ ഓടിയെത്തി നായയുടെ പിടിയിൽ നിന്ന് കുട്ടിയെ രക്ഷിക്കുന്നതും ദൃശ്യങ്ങളിൽ ഉണ്ട്.

എന്നാൽ അപ്പോഴേക്കും കുട്ടിയുടെ മുഖത്തെ ഒരു ഭാഗം നായ കടിച്ചെടുത്തിരുന്നു. ഉടൻ 11 കാരനെ ആശുപത്രിയിൽ എത്തിച്ചു. സെപ്തംബർ 3 ന് നടന്ന ആക്രമണത്തിൽ കുട്ടിയുടെ കുടുംബവും പ്രദേശവാസികളും ശക്തമായി പ്രതിഷേധിച്ചു. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെ മൃഗത്തെ വളർത്തിയ നായയുടെ ഉടമയിൽ നിന്ന് 5,000 രൂപ പിഴ ഈടാക്കി.

Anandhu Ajitha

Recent Posts

ഉമർ ഖാലിദിനെ അനുകൂലിച്ച് കുറിപ്പെഴുതിയ മംദാനിക്ക് ഇന്ത്യയുടെ തിരിച്ചടി | SOHRAN MAMDANI

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ വരേണ്ട ! മേയർ ന്യൂയോർക്കിലെ കാര്യങ്ങൾ നോക്കിയാൽ മതി ! സുഹ്‌റാൻ മംദാനിക്ക് മുന്നറിയിപ്പ്…

34 minutes ago

തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു !!! പുലരും വരെയും കണ്ഠരര് രാജീവര് ഒരു പോള കണ്ണടച്ചിട്ടില്ലെന്ന് ജയിൽ അധികൃതർ; ആരോഗ്യം മോശമായതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

തിരുവനന്തപുരം: ജയിലിൽ പൊട്ടിക്കരഞ്ഞ് ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. രാത്രി വൈകി തിരുവനന്തപുരം സ്‌പെഷ്യല്‍ ജയിലിലെ സെല്ലില്‍…

53 minutes ago

കേരളത്തിലെ മതേതരക്കാർ ക്ഷണിച്ചു വരുത്തുന്ന അപകടം ചൂണ്ടിക്കാട്ടി അനൂപ് ആന്റണി I ANOOP ANTONY

ബംഗ്ലാദേശിൽ ഹിന്ദുക്കളെ കൊന്നൊടുക്കുന്ന ജമാഅത്തെ ഇസ്ലാമി കേരളത്തിൽ ഇടത് വലത് മുന്നണികളിൽ സഖ്യകക്ഷി ! വൈരുധ്യവും അപകടവും ചൂണ്ടിക്കാട്ടി ബിജെപി…

53 minutes ago

വീരവാതം മാറ്റി അമേരിക്കയുടെ കാല് പിടിക്കാനായി ഖമേനി

ഇറാനിൽ പ്രതിഷേധം രൂക്ഷമാകുന്നു. ജനകീയ പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ 250ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഖമേനി ഭരണകൂടത്തിനെതിരെ വ്യാപക…

2 hours ago

സുഡാനിലെ ആഭ്യന്തര യുദ്ധം മുതലെടുക്കാൻ പാകിസ്ഥാൻ ! 1.5 ബില്യൺ ഡോളറിന്റെ പ്രതിരോധ കരാറിൽ ഒപ്പിട്ടേക്കും; സൈനിക വിമാനങ്ങളും ഡ്രോണുകളും കൈമാറും

ആഭ്യന്തര കലഹം രൂക്ഷമായ സുഡാനിലെ സാഹചര്യം മുതെലെടുത്ത് ആയുധ വ്യാപാരം നടത്താനൊരുങ്ങി പാകിസ്ഥാൻ. പാരാമിലിട്ടറി വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിനെതിരെയുള്ള…

2 hours ago

ടോക്സിക്കിൽ നിറയുന്നത് ഗീതു മോഹൻദാസിന്റെ ഫെമിനിസ്റ്റ് ബ്രില്യൻസോ ?

പുറത്തു വന്നയുടൻ തന്നെ വൈറലായി മാറുകയും , വിവാദങ്ങൾക്ക് തിരികൊളുത്തുകയും , സംവിധായക ഗീതു മോഹൻദാസിനെ അവരുടെ മുൻ സ്ത്രീപക്ഷ…

3 hours ago