പത്തനംതിട്ട: അടൂരിൽ രണ്ടര കിലോയോളം കഞ്ചാവുമായി എഐവൈഫ് ജില്ലാ കമ്മിറ്റിയംഗവും സിപിഐ കൊടുമൺ ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറിയുമായ ജിതിൻ മോഹൻ എക്സൈസിന്റെ പിടിയിൽ. ഇയാൾക്കൊപ്പമുണ്ടായിരുന്ന കൊടുമൺ സ്വദേശിയായ അനന്തു എക്സൈസിന്റെ പിടിയിൽ നിന്നും ഓടി രക്ഷപ്പെട്ടു.
കൊടുമൺ സഹകരണ ബാങ്കിൽ ഉണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് കൊടുമൺ എസ്ഐയെ എറിഞ്ഞ് പരിക്കേൽപ്പിച്ചതുൾപ്പടെ ഒട്ടേറെ ക്രിമിനൽ കേസുകളിലും പ്രതിയാണ് പിടിയിലായ ജിതിൻ. അടൂരിലും പരിസര പ്രദേശങ്ങളിലുമുള്ള കഞ്ചാവ് കച്ചവടക്കാർക്ക് കഞ്ചാവ് എത്തിച്ച് നൽകിയിരുന്ന സംഘത്തിലെ അംഗമാണ് ജിതിൻ എന്ന് എക്സൈസ് അധികൃതർ അറിയിച്ചു. ഇവർ സഞ്ചരിച്ച മാരുതി ആൾട്ടോ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അടൂർ എക്സൈസ് റെഞ്ച് ഇൻസ്പക്ടർ ബിജു എൻ ബേബിയുടെ നേതൃത്വത്തിൽ നടന്ന ഓണം സ്പെഷ്യൽ ഡ്രൈവിലാണ് ജിതിൻ പിടിയിലായത്.
രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…
സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…
പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…
ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസി അവകാശ പ്രവർത്തക നിഷാ കുമാരി ഭഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം ഉയരുന്നു. മരണത്തിന്…
കായംകുളം: അഞ്ചര വർഷത്തോളം നിശ്ചലമായി കിടന്ന കായംകുളം എൻ.ടി.പി.സി താപവൈദ്യുത നിലയത്തിൽ വീണ്ടും വൈദ്യുതി ഉത്പാദനം ആരംഭിച്ചത് കേരളത്തിന്റെ ഊർജ്ജമേഖലയിൽ…
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…