rape-case
റാഞ്ചി: ജാര്‍ഖണ്ഡില്‍ 11 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. പ്രായപൂര്‍ത്തിയാകാത്ത ആറ് പേര്‍ ചേര്‍ന്നാണ് കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ജാര്‍ഖണ്ഡിലെ ഖുന്തി ജില്ലയിലാണ് സംഭവം. കേസില്‍ അറസ്റ്റിലായ എല്ലാവരും 10നും 15നും ഇടയില്‍ പ്രായമുള്ളവരാണ്. പ്രതികളായ ആറ് പേരെയും ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്‍പിൽ ഹാജരാക്കിയതായി പോലീസ് അറിയിച്ചു.
കല്യാണ വീട്ടിലെ പരിപാടിയ്‌ക്കിടെ പെണ്‍കുട്ടി നൃത്തം ചെയ്തിരുന്നു. ഇതിനിടെ പെണ്‍കുട്ടിയും ആണ്‍കുട്ടികളില്‍ ചിലരും തമ്മില്‍ വാക്കേറ്റമുണ്ടായി. രാത്രിയില്‍ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങിപ്പോയ പെണ്‍കുട്ടിയെ പ്രതികളായ ആണ്‍കുട്ടികള്‍ വഴിയില്‍ തടഞ്ഞ് നിര്‍ത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ അടിച്ചോടിക്കുകയും ചെയ്തു. ശേഷം പെണ്‍കുട്ടിയെ ആളൊഴിഞ്ഞ ഇടത്തേയ്‌ക്ക് കൊണ്ടുപോയി കൂട്ടം ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് പരാതി.
മാതാപിതാക്കള്‍ സംഭവ സ്ഥലത്തേയ്‌ക്ക് എത്തിയപ്പോഴേക്കും പ്രതികള്‍ ഓടി രക്ഷപെട്ടതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും പോലീസ് അറിയിച്ചു.
ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…
നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…
അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…
ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…
ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…