Tuesday, October 13, 2026

11 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു; പിടിയിലായ പ്രതികൾ 15 വയസ്സില്‍ താഴെയുള്ളവര്‍

റാഞ്ചി: ജാര്‍ഖണ്ഡില്‍ 11 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. പ്രായപൂര്‍ത്തിയാകാത്ത ആറ് പേര്‍ ചേര്‍ന്നാണ് കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. ജാര്‍ഖണ്ഡിലെ ഖുന്തി ജില്ലയിലാണ് സംഭവം. കേസില്‍ അറസ്റ്റിലായ എല്ലാവരും 10നും 15നും ഇടയില്‍ പ്രായമുള്ളവരാണ്. പ്രതികളായ ആറ് പേരെയും ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്‍പിൽ ഹാജരാക്കിയതായി പോലീസ് അറിയിച്ചു.

കല്യാണ വീട്ടിലെ പരിപാടിയ്‌ക്കിടെ പെണ്‍കുട്ടി നൃത്തം ചെയ്തിരുന്നു. ഇതിനിടെ പെണ്‍കുട്ടിയും ആണ്‍കുട്ടികളില്‍ ചിലരും തമ്മില്‍ വാക്കേറ്റമുണ്ടായി. രാത്രിയില്‍ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം വീട്ടിലേക്ക് മടങ്ങിപ്പോയ പെണ്‍കുട്ടിയെ പ്രതികളായ ആണ്‍കുട്ടികള്‍ വഴിയില്‍ തടഞ്ഞ് നിര്‍ത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ അടിച്ചോടിക്കുകയും ചെയ്തു. ശേഷം പെണ്‍കുട്ടിയെ ആളൊഴിഞ്ഞ ഇടത്തേയ്‌ക്ക് കൊണ്ടുപോയി കൂട്ടം ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നെന്നാണ് പരാതി.

മാതാപിതാക്കള്‍ സംഭവ സ്ഥലത്തേയ്‌ക്ക് എത്തിയപ്പോഴേക്കും പ്രതികള്‍ ഓടി രക്ഷപെട്ടതായി പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണെന്നും പോലീസ് അറിയിച്ചു.

Related Articles

Latest Articles