12 college students arrested for selling ganja in Mangaluru
മംഗളൂരു: കഞ്ചാവ് വില്പന നടത്തിയ 12 മലയാളി കോളേജ് വിദ്യാർത്ഥികൾ മംഗളൂരുവിൽ പിടിയിൽ. വിദ്യാർത്ഥികൾ കോളേജിനകത്തും പുറത്തും കഞ്ചാവ് വില്പന നടത്തിയിട്ടുണ്ടെന്ന് പോലീസ്. കോളജില്‍ കഞ്ചാവ് ലഭിക്കുന്നെന്ന വിവരം കിട്ടിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 12 പേരെ പിടികൂടിയത്.
അറസ്റ്റിലായ വിദ്യാര്‍ത്ഥികളില്‍ കൂടുതല്‍ പേരും കണ്ണൂര്‍ സ്വദേശികളാണ്. എറണാകുളം തൃശൂര്‍ സ്വദേശികളും അറസ്റ്റിലായവരില്‍ ഉണ്ട്. ഹോസ്ദുര്‍ഗ് സ്വദേശി ഷാരോണ്‍ (19), ഇരിട്ടി സ്വദേശി നിഥാല്‍ (21), തൃക്കരിപ്പൂര്‍ സ്വദേശി ഷാഹിദ് (22), എറണാകുളം കല്ലൂര്‍ സ്വദേശി ഫഹദ് ഹബീബ് (22), കോഴിക്കോട് മുക്കം സ്വദേശി റിജിന്‍ റിയാസ് (22), കണ്ണൂര്‍ പഴയങ്ങാടി സ്വദേശികളായ സനൂപ് അബ്ദുല്‍ ഗഫൂര്‍ (21), മുഹമ്മദ് റഷീന്‍ (22), ഗുരുവായൂര്‍ സ്വദേശി ഗോകുല്‍ കൃഷ്ണന്‍ (22), പാപ്പിനിശ്ശേരി സ്വദേശികളായ അമല്‍ (21), അഭിഷേക് (21), രാജപുരം സ്വദേശി കെ പി അനന്തു (18) എന്നിവരാണ് അറസ്റ്റിലായത്.
വിദ്യാര്‍ത്ഥികളെ സൂതര്‍പേട്ടിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് കണ്ടെത്തിയിരിക്കുന്നത്. 20,000 രൂപ വില വരുന്ന 900 ഗ്രാം കഞ്ചാവും പേപ്പറുകളും പൈപ്പും 4,500 രൂപയും 11 മൊബൈല്‍ ഫോണുകളും ഭാരം അളക്കുന്ന മെഷീനും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. സ്വകാര്യ കോളജുകളില്‍ പഠിക്കുന്നവരാണ് ഇവര്‍. വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…