india--pakistan
ദില്ലി ; ഇന്ത്യ-പാക് അന്താരാഷ്‌ട്ര അതിർത്തിയിൽ അനധികൃതമായി കണ്ടെത്തിയ ഡ്രോൺ സുരക്ഷാസേന വെടിവെച്ചിട്ടു . പഞ്ചാബിലെ അമൃത്സറിൽ ബോർഡർ ഔട്ട് പോസ്റ്റിലാണ് 12 കിലോ ഭാരമുള്ള ഡ്രോൺ കണ്ടെത്തിയത്. പാകിസ്ഥാനിൽ നിന്ന് പ്രവേശിച്ച ഒക്ടാകോപ്റ്റർ ഡ്രോണാണ് സുരക്ഷാസേന വെടിവെച്ച് വീഴ്ത്തിയത്. അവസാന രണ്ട് ദിവസത്തിനിടെ സുരക്ഷാ സേന വെടിവെച്ചിടുന്ന രണ്ടാമത്തെ ഡ്രോണാണ് ഇത് എന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
രാത്രി 9.15 ഓടെ ഗുർദാസ്പൂരിലെ അതിർത്തി പോസ്റ്റിന് സമീപമാണ് ബിഎസ്എഫിന്റെ 22-ാം ബറ്റാലിയൻ ഡ്രോൺ കണ്ടെത്തിയത്. പട്രോളിംഗിനിടെയാണ് ഉദ്യോഗസ്ഥർ ഇത് കണ്ടെടുത്തത്. തുടർന്ന് ഇതിനെതിരെ വെടിയുതിർക്കുകയായിരുന്നു. ഡ്രോണിലൂടെ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച സാധനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ നാല് പ്രൊപ്പെല്ലറുകൾ ഉണ്ടായിരുന്നു. വെടിവെയ്പ്പിൽ ഇവ തകർന്നിട്ടില്ലെന്നാണ് വിവരം.
കഴിഞ്ഞ ഒൻപത് മാസത്തിനിടയിൽ 191 ഡ്രോണുകളാണ് രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ചത്. ഇതിനെതിരെ സുരക്ഷാ സേന ശക്തമായ പ്രതിരോധിക്കുകയാണ്.
സര്‍ക്കാര്‍ ബസില്‍ വച്ച് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, തെലങ്കാന കോണ്‍ഗ്രസ് എംഎല്‍എ…
ദില്ലി : ഭരണത്തലവനായി 25 വര്‍ഷം തികയ്ക്കുന്ന വേളയില്‍ രാജ്യസേവനത്തിനായി പൂര്‍ണ്ണമനസ്സോടെ സമര്‍പ്പിക്കുമെന്ന പ്രതിജ്ഞ പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.…
തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമെന്നോണം, വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീര്‍ഘകാല ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനുമായി…
ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കാനായത് ജനങ്ങളുടെ ആശിര്‍വാദം കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2001 ഒക്ടോബര്‍ ഏഴിന് ഗുജറാത്ത്…
ചെന്നൈ : എ.ടി.എം. കവര്‍ച്ചകള്‍ക്കായി ഹരിയാനയില്‍ പ്രത്യേക രഹസ്യ പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി തമിഴ്നാട് പോലീസ് കണ്ടെത്തി. ചെന്നൈയിലും സമീപപ്രദേശങ്ങളിലും അടുത്തിടെ…
2023 ഒക്ടോബര്‍ 7-ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെയും ആഗോള ചരിത്രത്തിന്റെയും ഗതി മാറ്റിയെഴുതിയ ദിനമാണ്. ഗാസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ സായുധ…