Friday, May 17, 2024
spot_img

ഇന്ത്യ-പാക് അന്താരാഷ്‌ട്ര അതിർത്തിയിൽ 12 കിലോ ഭാരമുള്ള ഡ്രോൺ: ലക്ഷ്യം കള്ളക്കത്ത്: വെടിവെച്ചിട്ട് സുരക്ഷാ സേന, രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച സാധനങ്ങളും പിടിച്ചെടുത്തു…

ദില്ലി ; ഇന്ത്യ-പാക് അന്താരാഷ്‌ട്ര അതിർത്തിയിൽ അനധികൃതമായി കണ്ടെത്തിയ ഡ്രോൺ സുരക്ഷാസേന വെടിവെച്ചിട്ടു . പഞ്ചാബിലെ അമൃത്സറിൽ ബോർഡർ ഔട്ട് പോസ്റ്റിലാണ് 12 കിലോ ഭാരമുള്ള ഡ്രോൺ കണ്ടെത്തിയത്. പാകിസ്ഥാനിൽ നിന്ന് പ്രവേശിച്ച ഒക്ടാകോപ്റ്റർ ഡ്രോണാണ് സുരക്ഷാസേന വെടിവെച്ച് വീഴ്ത്തിയത്. അവസാന രണ്ട് ദിവസത്തിനിടെ സുരക്ഷാ സേന വെടിവെച്ചിടുന്ന രണ്ടാമത്തെ ഡ്രോണാണ് ഇത് എന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.

രാത്രി 9.15 ഓടെ ഗുർദാസ്പൂരിലെ അതിർത്തി പോസ്റ്റിന് സമീപമാണ് ബിഎസ്എഫിന്റെ 22-ാം ബറ്റാലിയൻ ഡ്രോൺ കണ്ടെത്തിയത്. പട്രോളിംഗിനിടെയാണ് ഉദ്യോഗസ്ഥർ ഇത് കണ്ടെടുത്തത്. തുടർന്ന് ഇതിനെതിരെ വെടിയുതിർക്കുകയായിരുന്നു. ഡ്രോണിലൂടെ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച സാധനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതിൽ നാല് പ്രൊപ്പെല്ലറുകൾ ഉണ്ടായിരുന്നു. വെടിവെയ്പ്പിൽ ഇവ തകർന്നിട്ടില്ലെന്നാണ് വിവരം.

കഴിഞ്ഞ ഒൻപത് മാസത്തിനിടയിൽ 191 ഡ്രോണുകളാണ് രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിച്ചത്. ഇതിനെതിരെ സുരക്ഷാ സേന ശക്തമായ പ്രതിരോധിക്കുകയാണ്.

Related Articles

Latest Articles